മുണ്ടൂർ ഇടവക വൈദികർക്ക് യാത്രയപ്പ് നൽകി.

 മുണ്ടൂർ ഇടവക വൈദികർക്ക്   യാത്രയപ്പ് നൽകി.



മുണ്ടൂർ കർമ്മല മാത ദൈവാലയത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട വൈദീകർക്ക്  കത്തോലിക്ക കോൺഗ്രസ്  യാത്രയപ്പ് നൽകി. മുണ്ടൂരിൽ നിന്നും ബ്രഹ്മകുളം പള്ളിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച റവ.ഫാ. ഡേവീസ് പനംകുളത്തിനും, വടക്കാഞ്ചേരി പള്ളിയിലേക്ക് സ്ഥലം മാറുന്ന

അസി.വികാരി ഫാ.സന്തോഷ് അന്തിക്കാട്ടിനും,

മുണ്ടൂരിലെ സീനിയർ പ്രീസ്റ്റ് ഫാ. ജോസ് തെക്കേക്കര ഇടവക ശുശ്രൂഷയിൽ നിന്നും വിരമിക്കലിൻ്റെ ഭാഗമായി തൃശൂർ ജൂബിലി പ്രീസ്റ്റ് ഹോമിലിക്ക് സ്ഥലം മാറ്റപ്പെട്ടു.



കത്തോലിക്ക കോൺഗ്രസ് യാത്രയപ്പ് സമ്മേളനത്തിൽ പ്രസിഡണ്ട് സി. ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സി.വി. കുരിയാക്കോസ്, സി.ഡി. ജോസ് , സി.ടി. ഡേവീസ് , സി.ജെ. ജോബി, ഇ.ടി. ജോൺസൺ എന്നിവർ യാത്രമംഗളങ്ങൾ നേർന്നു. ഷീല ജോസ് സ്വാഗതവും, രാജൻ പാലത്തിങ്കൽ നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.



ബഹു. വൈദീകരുടെ മറുപടി പ്രസംഗത്തിൽ മുണ്ടൂർ ഇടവക അതിരൂപതയിലെ പ്രത്യേകമായി എടുത്തു പറയേണ്ട നല്ല വിശ്വാസ സമൂഹമാണെന്നും, ബഹു വൈദീകരെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മുണ്ടൂരിലെ നല്ല കുടുംബങ്ങളുടെ കൂട്ടായ്മ്മകൾഏതൊരു ഇടവകക്കും മാതൃകയാണെന്നും, തൃശൂർ അതിരൂപതയിലെ ഏറ്റവും നല്ല യൂണിറ്റാണ് മുണ്ടൂർ കത്തോലിക്കാ കോൺഗ്രസ് എന്ന അംഗീകാരം എക്കാലവും നിലനിൽക്കട്ടെയെന്ന് ആശംസിക്കുകയുണ്ടായി.



കത്തോലിക്ക കോൺഗ്രസിൻ്റെ ഹരിത സസ്യ ഉപഹാരങ്ങൾ വൈദീകർക്ക് പ്രസിഡണ്ട് സമ്മാനിച്ചു.