ട്രൈബൽ കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു‌

 ട്രൈബൽ കുട്ടികളുടെ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു‌



മുളകുന്നത്തുകാവ്: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ 10, 11 തിയതികളിലായി മുളങ്കുന്നത്തുക്കാവ് കിലയിൽ ട്രൈബൽ കുട്ടി കൾക്കായി ആരംഭിച്ച സഹവാസക്യാമ്പ് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്‌തു.



  കില ഡയറക്‌ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.ഡേവീസ് മാസ്റ്റർ, എലൈറ്റ്ഫുഡ്‌സ് ജനറൽ മാനേജർ കെ.എൻ.രാമകൃഷ്ണൻ, ശിശു ക്ഷേമസമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ.പശുപ തി, ജില്ലാകമ്മിറ്റി അംഗങ്ങളായ വി.കെ.ഉണ്ണികൃഷ്‌ണൻ, ബിന്നി ഇമ്മട്ടി, കെ. എസ്.പത്മിനി, ഡോ.ബെന്നി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ.പി.ഭാനുമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ സെക്രട്ടറി പി.കെ.വിജയൻ സ്വാഗതവും കുട്ടികളുടെ പ്രതിനിധി അനു മോൾ നന്ദിയും രേഖപ്പെടുത്തി. താര അതിയേടത്ത്, ബാലകൃഷ്ണൻ അഞ്ച ത്ത്, കോലഴി നാരായണൻ, സോമൻ അഥീന എന്നിവർ ഇന്നത്തെ ക്ലാസ്സു കൾക്ക് നേതൃത്വം നൽകി കുട്ടികളുടെ ലീഡറായി ദർശന ജി.മൂർത്തി, റിപ്പോർട്ടറായി ശ്രീഭദ്ര കെ.എസ്. എന്നിവരെ തെരഞ്ഞെടുത്തു.


ഫെബ്രുവരി 11 ഞായറാഴ്‌ച നടക്കുന്ന സമാപനചടങ്ങ് ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അരുൺഗോപി ഉദ്ഘാ ടനം ചെയ്യും.