ചൂണ്ടൽ സെൻ്റ് ജോസഫ്സ് ആശുപത്രി ഗോൾഡൻ ജൂബിലി കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമം അതിരൂപതാ സഹായ മെത്രാൻ മാർ. ടോണി നീലങ്കാവിൽ നിർവഹിച്ചു
ചൂണ്ടൽ.സെൻ്റ് ജോസഫ്സ് ആശുപത്രി ഗോൾഡൻ ജൂബിലി കെട്ടിടത്തിൻ്റെ വെഞ്ചിരിപ്പ് കർമം അതിരൂപതാ സഹായ മെത്രാൻ മാർ. ടോണി നീലങ്കാവിൽ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ സിസ്റ്റർ.ക്രിസ് ലിൻ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന പൊതുയോഗം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ സിസ്റ്റർ .ക്രിസ് ലിൻ അധ്യക്ഷത വഹിച്ചു.അമല ആശുപത്രി ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, ഡീപോൾ സ്കൂൾ പ്രിൻസിപ്പൽ ഫാ. വിൻസെൻ്റ് ചിറക്കൽ മണവാളൻ, ചൂണ്ടൽ സാന്തോം പള്ളി വികാരി ഫാ.സനോജ് അറങ്ങാശേരി, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ ,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ.മുഹമ്മദ് ഷാഫി, ചൂണ്ടൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മാഗി ജോൺസൻ, പഞ്ചായത്ത് അംഗം നാൻസി ആൻ്റണി, ഡോ.സി.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു. ഗോൾഡൻ ജൂബിലി കെട്ടിടത്തിൻ്റെ എൻജിനീയർ മണികണ്o നെ ചടങ്ങിൽ അനുമോദിച്ചു. രോഗികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.