കേച്ചേരി - വടക്കാഞ്ചേരി പാതയിൽ വേലൂർ ആർ എം എസിനു സമീപം കാർ വൈദ്യുതി പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു. വൻ ദുരന്തം ഒഴിവായി.

    വേലൂർ :

   കേച്ചേരി -  വടക്കാഞ്ചേരി  പാതയിൽ  വേലൂർ  ആർ എം എസിനു സമീപം കാർ വൈദ്യുതി പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു.



 പെരിങ്ങുണ്ടൂർ സ്വദേശിയുടെ  കാറിനാണ് അപകടം പിണഞ്ഞത്. കഴിഞ്ഞ രാത്രി 11:30 ഓടെ യാണ്  സംഭവം .


വൈദ്യുതി ഇലെവൻ കേവി പോസ്റ്റ് രണ്ടിടത്തായി തകർത്ത ശേഷം ആറു മീറ്റർ ദൂരെ കൂറ്റൻ മാവിൻ്റെയും മതിലിൻ്റെയും ഇടയിലായി തലകീഴായി കിടക്കുന്നത്. നിസ്സാര പരിക്കുണ്ടെകിലും വൻ ദുരന്തം ഒഴിവായി . കാറും ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് മറ്റൊരു വാഹനം വൈദ്യുതി പോസ്റ്റിനെ തകർത്ത് അപകടം വരുത്തിയിരുന്നു.