തയ്യൂർ സ്കൂളിൽ നക്ഷത്ര വീട് തുറന്നു

 തയ്യൂർ സ്കൂളിൽ നക്ഷത്ര വീട്  തുറന്നു.



വേലൂർ :

 തയ്യൂർ ഗവ. ഹൈസ്കൂളിൽ പ്രീ പ്രൈമറി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർണ്ണകുടാരം    നക്ഷത്ര വീടിന്റെ ഉദ്ഘാടനം ഇന്നലെ  വൈകുന്നേരം 4 മണിക്ക് എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു . 


   സമഗ്രശിക്ഷാ കേരളത്തിന്റെ പത്ത് ലക്ഷം രൂപയും വേലൂർ ഗ്രാമ പഞ്ചാ യത്തിന്റെ അഞ്ച് ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര വീട് നിർമ്മിച്ചത്.



   കുട്ടി കൾക്ക് കണ്ടും കേട്ടും അനുഭവിച്ചും അറിയുന്ന പഠനത്തിനായുള്ള ശിശു സൗഹാർദ ഇടങ്ങൾ നക്ഷത്ര വീട്ടിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ വാർഷികാഘോഷവും, വിരമിക്കുന്ന അധ്യാപിക ജൂലി പുലിക്കോട്ടിൽ ഇട്ടിമാത്യുവിനുള്ള യാത്രയയപ്പും, കുട്ടികളുടെ കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു . വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ ഷോബി അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ആൻസി വില്യംസും ജില്ലാ പഞ്ചായത്ത് മെംബർ ജലീൽ ആദൂരും മുഖ്യാതിഥികളായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമല ജോൺസൺ, മെമ്പർമാരായ  സി എഫ് ജോയ്, ഷേളി ദിലീപ് കുമാർ, വിമല നാരായണൻ, ടി.ജെ ജെയിംസ്, ടി കെ രാജി എന്നിവർ ആശംസകൾ അറിയിച്ചു