വേലൂർ മണിമലർക്കാവ് കുംഭ ഭരണി ഉത്സവ ആഘോഷങ്ങൾ തുടങ്ങി.
വേലൂർ:
ചരിത്ര പ്രസിദ്ധമായ വേലൂർ വെങ്ങിലശേരി മണിമലർ ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം തുടങ്ങി.
ഉത്സവത്തിനു മുന്നോടിയായി തട്ടക ദേശങ്ങളിലെ പറയെടു പ്പു നടന്നു.
ഇന്നലെ (13/2/2024) സന്ധ്യയ്ക്ക് ക്ഷേത്ര ത്തിൽ വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപാരാധന, രാത്രി 7 ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടായിരിന്നു.
ഇന്ന് (14/2/2024)വൈകിട്ട് വി ശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, ദീപാരാധന എന്നിവ നടക്കും തുടർന്ന് ദേശകുതിര കളെത്തിത്തുടങ്ങും.
വേലൂർ ദേശം, വെങ്ങിലശേരി ദേശം അയ്യപ്പൻകാവ് കുട്ടിക്കു തിര എന്നിവ വാദ്യമേളാഘോഷ ങ്ങളോടെ ക്ഷേത്രത്തിലെത്തും.
15 ന് ഉച്ചകഴിഞ്ഞ് തയ്യൂർ ദേശം, തണ്ടിലം ദേശം, ആർഎംഎസ് നഗർ ദേശക്കുതിര, വേലൂർ തെക്കുമുറി, വാഞ്ചുനഗർ കുതിര സമുദായം, എരുമപെട്ടി ദേശം, അപഞ്ചമി നഗർ കുതിര സമുദായം, കാഞ്ഞിരാൽ കുതിര സമുദായം, മൈത്രി നഗർ കുതിര സമുദായം,പാത്രമംഗലം ദേശം,പഴവൂർ ദേശം, കുറുമാൽ ശാന്തിനഗർ കുതിര സമുദായം, വെള്ളാറ്റഞ്ഞൂർ ദേശം, എന്നിവിടങ്ങളിൽ നിന്നുള്ള കുതിര എഴുന്നള്ളിപ്പുകൾ എത്തും.
വൈകുന്നേരം 6 മണിക്ക് അരിത്താലം, അരി പറ എന്നിവ ഉണ്ടായിരിക്കും.
16ന് രാവിലെ പോയ് കതിരുകളുടെ കുട്ടിഎഴുന്നെള്ളിപ്പും നടക്കും. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളവും അരങ്ങേറും.