കാരുണ്യ പ്രവർത്തിയിലൂടെ നാടിന്റെ നന്മ ലക്ഷ്യം വച്ച് സർവീസ് നടത്തിയ " രാജാവിന്റെ മകൻ ബസ് " മാതൃകയായി

കാരുണ്യ പ്രവർത്തിയിലൂടെ നാടിന്റെ നന്മ ലക്ഷ്യം വച്ച് സർവീസ് നടത്തിയ  " രാജാവിന്റെ മകൻ ബസ് " മാതൃകയായി




     രാജാവിന്റെ മകൻ ബസ് ( 5 . 2 .2024 ) തിങ്കളാഴ്ചയിലെ  സർവീസിൽ നിന്ന് കിട്ടിയ കളക്ഷൻ എടക്കളത്തൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ചികിത്സാ സഹായനിധിയിലേക്ക് ധനസമാഹാരനർത്ഥം സമർപ്പിച്ചു .

    ഇന്നലെ രാവിലെ 7 . 10  ന്  ഗുരുവായൂരിൽ നിന്ന് ആരംഭിച്ച സർവീസ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ദീപക് കാരാട്ട്   ഉദ്ഘാടനം ചെയ്തു . 

 ഉദ്ഘാടന വേളയിൽ ബസ് ഉടമകളുടെ ഈ മാതൃകാപരമായ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു . യാത്രക്കാരിൽനിന്ന് നല്ല സഹകരണം ലഭിച്ചതായി ബസ് ഉടമ അറിയിച്ചു .   

    കൈപ്പറമ്പ് പുത്തൂർ സ്വദേശിയായ ചൊവ്വല്ലൂർ തോമസ് മക്കളായ ഷിജു തോമസ് , ഷിനു തോമസ്  എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ്  രാജാവിൻറെ മകൻ ബസ്  ആറുമാസത്തിലൊരിക്കൽ ഒരു ദിവസത്തെ തങ്ങളുടെ ഒരു ബസിൽ നിന്നുള്ള വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കാൻ ആണ് ഇവരുടെ തീരുമാനം.

 തിങ്കളാഴ്ചത്തെ  ബസ്സിലെ കളക്ഷൻ ആയ 10000 രൂപ ഉണ്ണികൃഷ്ണൻ ചികിത്സ സഹായനിധി കൺവീനറും തോളൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ വികെ രഘുനാഥനും , സഹ കൺവീനറായ വാർഡ് മെമ്പർ സൈമൺ എന്നിവർക്ക് രാജാവിൻറെ മകൻ ബസ്സിന്റെ ഉടമ തോമാസും മക്കളും ചേർന്ന്  ഉണ്ണികൃഷ്ണന്റെ വീട്ടിൽ വച്ച് തുക കൈമാറി.