മാതൃ-ജനനി പദ്ധതി

 അമലയില്‍ മാതൃ-ജനനി പദ്ധതി 5-ആം വട്ടവും  


അമലനഗർ :

അമല മെഡിക്കല്‍ കോളേജില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 അമ്മമാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ക്കും സൗജന്യമായി ചികിത്സ സംലഭ്യമാക്കുന്ന മാതൃ-ജനനി പദ്ധതി 5ാം വട്ടവും ആരംഭിച്ചു. ഉദ്ഘാടനം ജര്‍മ്മന്‍ സാമൂഹ്യപ്രവര്‍ത്തക മോണിക്ക നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ്  അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, ഗൈനക്കോളജിസ്റ്റ്

ഡോ.ലഫ്റ്റ്. കേണല്‍ ബി.വി. വിപിന്‍, ഡോ.ശരണ്യ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കാളായ അമ്മമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.