പേരാമംഗലം തെച്ചിക്കോട്ടുകാവ് പൂര വേല മഹോത്സവം
നാളെ രാവിലെ പേരാതൃക്കോവ് ക്ഷേത്രത്തിൽ നിന്ന് ശ്രീരാമസ്വാമിയെ എഴുന്നള്ളിച്ച് തെച്ചിക്കോട്ടുകാവിൽ ഇറക്കി എഴുന്നെള്ളിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പഞ്ചവാദ്യം ആരംഭിക്കുന്നു. നാലുമണിക്ക് പഞ്ചവാദ്യം അവസാനിച്ച് മേളം ആരംഭിക്കും വൈകുന്നേരം 6:15 ന് മേളം അവസാനിക്കും. തുടർന്ന് ദീപാരാധന, രാത്രി ഒരു മണിക്ക് പഞ്ചവാദത്തോടുകൂടി രാത്രി പൂരം ആരംഭിക്കും.
എഴുന്നള്ളിപ്പിന് തേച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഉൾപ്പെടെ ഏഴ് ഗജവീരന്മാർ അണിനിരക്കും.ചൊവ്വാഴ്ച വേലയും, ബുധനാഴ്ച പള്ളിപ്പാനയും നടക്കും.