രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
വേലുർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിമലർക്കാവ് സെന്ററിൽ നടത്തിയ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ സൈമൺ സിഡി അധ്യക്ഷനായ യോഗത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് യേശുദാസ് പി പി, മണ്ഡലം വൈസ് പ്രസിഡന്റ് പരമേശ്വരൻ അരുവാ തോട്ടിൽ, വാർഡ് പ്രസിഡന്റ് മനു കണ്ടര ശേരി, ബൂത്ത് പ്രസിഡന്റുമാരായ ലോറൻസ് അറക്കൽ, രവി വട്ടപ്പറമ്പിൽ, ലിംസൺ വാഴപ്പള്ളി, ജോയ് കയ്യാലവിള, മോഹനൻ തെക്കൂട്ട്, തോമസ് ഒ എ എന്നിവർ പ്രസംഗിച്ചു. മണിമലർക്കാവ് സെന്ററിൽ പുതിയ കൊടിമരം സ്ഥാപിച് പതാക ഉയർത്തി.