തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
ഫെബ്രുവരി 17, 18 തിയതികളിലാണ് ഉത്സവം. . കീഴമുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റ ച്ചടങ്ങുകൾക്ക് കാർമ്മികത്വം നല്കി. വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ നേതൃത്വ സ്ഥാനത്തുള്ളവരും ക്ഷേത്രം കോമരവും , നിരവധി ഭക്തജനങ്ങളും കൊടിയേറ്റത്തിന് സന്നിഹിതരായിരുന്നു. കൊടിയേറ്റത്തിനു ശേഷം നടക്കൽ പറ ഉണ്ടായിരുന്നു .കഴിഞ്ഞ ഒരു വർഷമായി നിർമ്മാണം പുരോഗമിക്കുന്ന പുതിയ ശ്രീ കോവിലിൻ്റെ നിർമ്മാണ പൂർത്തീകരണവും പുനഃ പ്രതിഷ്ഠയും ഫെബ്രുവരി 18 ന് നടക്കും.