കൊയ്ത്തുത്സവം നടത്തി.

 വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് കൊയ്ത്തുത്സവം



 ബഹുമാനപ്പെട്ട ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പലിന്റെ അധ്യക്ഷതയിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷോബി ടി ആർ കൊയ്ത്ത്  ഉദ്ഘാടനം നിർവഹിച്ചു..


 ചടങ്ങിൽ  കുന്നംകുളം അസിസ്റ്റന്റ് രജിസ്ട്രാർ   ആരാധന എസ് എൻ  മുഖ്യ അതിഥി ആയിരുന്നു.. കൃഷി ഓഫീസർ  അഞ്ജന, അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു, ബാങ്ക് സെക്രട്ടറി  എം ഡി ജോസഫ്,ബാങ്ക് വൈസ് പ്രസിഡന്റ്  ജോസ് ഒലക്കേങ്കിൽ, മുൻ ബാങ്ക് പ്രസിഡന്റ്  ജോസ് വടക്കൻ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


  ഡയറക്ടർ ബോർഡ് മെമ്പർമാരായ സണ്ണി പുലിക്കോട്ടിൽ, മാക്കേത്ത്  ഗോവിന്ദൻകുട്ടി, രവീന്ദ്രൻ വട്ടം പറമ്പിൽ , സജീഷ് വിജയൻ, മണികണ്ഠൻ പി ആർ, സരസ്വതി സിദ്ധാർത്ഥൻ, പ്രേമ പുരുഷോത്തമൻ, ലിജി ലോറൻസ്, വേലൂർ പഞ്ചായത്ത് മെമ്പർമാർ, സർക്കിൾ സഹകരണ യൂണിയൻ മെമ്പറും, വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറുമായ സൈമൺ സി ഡി,സഹകരണ ബാങ്കിലെ ജീവനക്കാർ,കൃഷി ഉടമകൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


 പാടശേഖരസമിതിയിലെ ആളുകളും, സഹകാരികളും,  നാട്ടുകാരും ഒരുമിച്ച് ചേർന്ന്  നാടൻ പാട്ടുകളോടെ നെല്ല് കൊയ്തു..