നിത്യസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ബഹു.സി. സോണിയയുടെ മൃതസംസ്‍കാര ശുശ്രുഷകൾ 15 ന് രാവിലെ 9ന്



   സ്നേഹ ബഹു.വൈദികരെ, സിസ്റ്റേഴ്സ്, ദൈവജനമേ,     

നിത്യസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ബഹു.സി. സോണിയയുടെ മൃതസംസ്‍കാര ശുശ്രുഷകൾ  തൃശൂർ ലൂർദ് പള്ളിക്ക് സമീപമുള്ള  സെന്റ് ഫ്രാൻസിസ് പ്രൊവിൻഷ്യൽ ഹൗസ് (സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ്) ലൂർദ്പുരത്ത്, 15/02/2024 വ്യാഴാഴ്ച രാവിലെ 9 മണിക്ക് .





14/02/2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും. തുടർന്ന് ഗുഡ് ഷെപ്പേർഡ് ദൈവാലയത്തിൽ പൊതുദർശനവും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. അതിനു ശേഷം സി. സോണിയ അംഗമായിരുന്ന മുല്ലശ്ശേരി കോൺവെന്റിലേക്ക് മൃതദ്ദേഹം കൊണ്ടുപോകും.                       ഉച്ചകഴിഞ്ഞ്  2.30 നോടുകൂടി തൃശൂർ ലൂർദുപുരത്തുള്ള സെന്റ് ഫ്രാൻസിസ് പ്രൊവിൻഷ്യൽ ഹൗസിലേക്ക് കൊണ്ടു വരും . പിറ്റേന്ന് വ്യാഴാഴ്ച (15/02/2024) രാവിലെ 9 മണിക്ക് മൃതസംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നു. മൃതസംസ്കാര ശുശ്രുഷകൾക്ക് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്  പിതാവും മാർ പീറ്റർ കൊച്ചുപുരക്കൽ പിതാവും കാർമികത്വം വഹിക്കും. നിത്യസൗഭാഗ്യത്തിനായി വിളിക്കപ്പെട്ട ബഹു. സി. സോണിയക്ക് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുമല്ലോ. സി. റീന OSF, പ്രൊവിൻഷ്യൽ