സാമൂഹ്യ മാധ്യമത്തിലൂടെയും, പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നടത്തിയ ഇടപെടൽ ഫലം കണ്ടു. ഓലക്കുടിലിൽ നിന്നും " ജോയ് ഹോമിലേക്ക്
കൈപ്പറമ്പ് :
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 17ൽ വളരെ മോശം അവസ്ഥയിൽ ഉണ്ടായിരുന്ന ഈ ഓലപ്പുര, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലൈഫ് ലിസ്റ്റിൽ പിന്നിലാക്കപ്പെട്ടപ്പോൾ അതിനെതിരെ പോരാടാൻ തന്നെ തീരുമാനിച്ചു. ഗ്രാമസഭ തീരുമാനം, പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾ, ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപ്പീൽ പരാതി, ഇതൊന്നും തന്നെ സർക്കാരിൻ്റെ കണ്ണ് തുറപ്പിച്ചില്ല.
എന്നാൽ സാമൂഹ്യ മാധ്യമത്തിലൂടെയും, പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയും നടത്തിയ ഇടപെടൽ ഫലം കണ്ടു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അനുവദിച്ച 7.5 ലക്ഷം രൂപ ചിലവിട്ട് 540 സ്ക്വയർ ഫീറ്റ് വീട് നിർമ്മാണം പൂർത്തിയായി
ഏറ്റവും ചിലവ് കുറച്ച് നല്ല നിലയിൽ ഈ സ്വപ്ന ഭവന നിർമ്മാണം ഏറ്റെടുത്ത് പണി പൂർത്തീകരിച്ചത് നമ്മുടെ പുത്തൂർ സ്വദേശി ആയ കിഷോർ (Insight Builders) ആണ്.
ഈ ശ്രമത്തിൽ പങ്കാളിയാകാൻ അവസരം നൽകിയ സർവ്വേശ്വരനും, വാർത്തകൾ നൽകിയ മാധ്യമങ്ങളിലെ എല്ലാ സുഹൃത്തുക്കൾക്കും, ഫണ്ട് അനുവദിച്ച
ജോയ് ആലുക്കാസ് ഫൗണ്ടേഷനും കുടുംബാംഗങ്ങൾക്കും, Insight Builders കിഷോറിനും ഹൃദയത്തിൻ്റെ ഭാഷയിൽ വാർഡ് മെമ്പർ ദീപക് കാരാട്ട് നന്ദി പറഞ്ഞു .
ഈ ഭവനം ശിവനും കുടുംബത്തിനും യഥാർത്ഥ "ജോയ് ഹോം" - സന്തോഷം നിറഞ്ഞ ഭവനം ആയിരിക്കും.