ആരോഗ്യ സര്‍വ്വകലശാലയില്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് ജീവനക്കാർ ആരോഗ്യ സര്‍വ്വകലശാലയില്‍ തരിശ് ആയി കിടന്നിരുന്ന 30 സെന്റെ സഥലത്ത് ജീവനക്കാര്‍ നട്ട് ചെണ്ടിമല്ലി പൂക്കള്‍ക്ക് നൂറുമേനി ജൈവവളം ഇട്ട ജീവനക്കാര്‍ തന്നെ നട്ട പൂ ക്യഷിയാണ് ഓണക്കാലത്ത് നൂറുമേനി കൊയതത് കുടംബശ്രിക്കാര് അടക്കമുള്ളവര്‍ സഹായവും മായി എത്തിയെങ്കിലും ഞങ്ങളുടെ ഓഫിസ് മണ്ണില്‍ ഞങ്ങള്‍ തന്നെ ഒരു കൈ നോക്കെട്ടയെന്ന് പറഞ്ഞാണ് വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ചെണ്ടി മല്ലി ക്യഷിയിലേക്ക് ഇറങ്ങിയത് പൂവ് വിളവെടുപ്പ് വൈസ ചാന്‍സലര്‍ ഡോ മോഹനന് കുന്നുമ്മേല്‍ നിര്‍വ്വ…
ക്ഷേത്ര മൈതാനിയിൽ പൂങ്കാവനം തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റ് . ഓണാഘോഷത്തിന്റെ വരവറിയിച്ച് പൂക്കളുടെ വിളവെടുപ്പ് നടത്തി തോളൂര്‍ ക്ഷേത്ര ട്രസ്റ്റ് സ്വയംപര്യാപ്തതയുടെ ശംഖനാദം മുഴക്കി കഴിഞ്ഞു. സമൃദ്ധിയുടെ ഓണ നാളുകള്‍ക്ക് ചാരുതയേകുവാനും അഴകാര്‍ന്ന പൂക്കളങ്ങള്‍ തീര്‍ക്കുവാനും, ഓണ വില്ലൊളി മുഴക്കിയെത്തുന്ന നാളുകളില്‍ ഓണത്തപ്പനെ അലങ്കരിക്കുവാനുമുള്ള പൂക്കള്‍ നിരന്നു കഴിഞ്ഞു. ഒരു സാധാരണ ഗ്രാമത്തിന്റെ ഉല്‍സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ട് തോളൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര മൈതാനിയില്‍ ക്ഷേത്രട്രസ്റ്റ്, സംരക്ഷണസമിതി, മാതൃസമിതി എന്നിവയുടെ നേതൃത്വത്തില്‍ നടത്…
` കാരുണ്യത്തിൻ്റെഅമ്മ; വിശുദ്ധ മദര്‍ തെരേസ ഓര്‍മ്മയായിട്ട് 27 വര്‍ഷം` കാരുണ്യത്തിന്റെ അമ്മ, വിശുദ്ധ മദര്‍ തെരേസ ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം. ജീവിച്ചിരിക്കെ തന്നെ വിശുദ്ധയെന്ന് ലോകം വാഴ്ത്തിയ മദര്‍ തെരേസയെ 2016ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്ക സഭയിലെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്.1910 ഓഗസ്റ്റ് 26ന് അല്ബേനിയിലാണ് മദര്‍ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ. 18ാം വയസ്സില്‍ അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ്ത്രീമഠത്തിൽ അന്തേവാസിയായി. അവിടെവെച്ചാണ് തെരേസ എന്ന പേര് സ്വീകരിച്ചത്. കൊൽക്കത്ത…
അടാട്ട് ആമ്പലങ്കാവ് ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവം 2024 കൊടികയറി . ക്ഷേത്രം തന്ത്രി വടക്കേ പെരുമ്പടത്ത് ഹരി നമ്പൂതിരി കൊടികയറ്റി, മേൽശാന്തി കാപ്പിൽ മഠം സുരേഷ് ഇമ്പ്രാന്തിരി ക്ഷേത്രകമ്മറ്റിഅംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ച് 08.09.2024 ഞായറാഴ്ച പള്ളിവേട്ട ദിവസം വൈകീട്ട് 6.30 മുതൽ ചെർപ്പുളശ്ശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം ഉണ്ടായിരിക്കുന്നതാണ്. 09-09-2024 അടാട്ട് ശിവവിഷ്ണുക്ഷേത്ര തീർത്ഥകുളത്തിൽ ഭഗവതിക്ക് ആറാട്ട്, തുടർന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായി…
നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. മുണ്ടൂർ: എൽ കെ ജി , യു കെ ജി , ഒന്ന്, രണ്ട്, ക്ലാസ്സിലെ കുട്ടികൾക്ക് ഉള്ള കിഡ്സ് ഫെസ്റ്റ് സൺഷൈൻ 2k24 രണ്ട് വേദികളിലായി നടത്തി. പി.ട്ടി.എ. എക്സിക്യൂട്ടീവ് അംഗം അമൽ ഫെജൊ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കുട്ടികളുടെ കലാവാസനകൾക്ക് പ്രധാന്യം നൽകുന്ന സ്കൂളിനെ അഭിനന്ദിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ്. എച്ച്. അധ്യക്ഷത വഹിച്ചു. ഫേൻസി ഡ്രെസ്സും, നാടോടി നൃത്തവും, ലളിത ഗാനവും മറ്റു കലാപരിപാടികളും വേദിയിൽ അരങ്ങേറി . ദീപിക പത്രകട്ടിങ് 👇 പത്രങ്ങളിലേക്കുള്ള വാർത്തകളും പരസ…
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ തിരുവനന്തപുരം ജില്ല കാട്ടാക്കട താലൂക്ക് വീർണകാവ് വില്ലേജ് പന്നിയോട് ദേശത്ത് കുന്നിൽ വീട്ടിൽ ബിജു ഭാര്യ ലത 45 വയസ് എന്ന സ്ത്രീയെ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ .നിധിൻ കെ.വി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്ന തിരുവനംന്തപുരം സ്വദേശിയായ ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്…
സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പറമ്പ് പുറ്റേക്കര സമന്വയ യുവ സമിതിയുടെയും വനിത വേദിയുടെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഡോ. ഉജിത കുട്ടന്റെ നേതൃത്വത്തിലുള്ള വി കയർ, വി ക്ലിനിക്, ലെ ഡോക്ടർമാരുടെ പരിശോധനയും മരുന്നു വിതരണവും ലഭ്യമാക്കി. വനിത വേദി പ്രസിഡന്റ് മിനി അനിൽ അധ്യക്ഷനായ ചടങ്ങിൽ നിജി, ചാന്ദിനി, തുടങ്ങിയവർ സംസാരിച്ചു. മുണ്ടൂർ മെട്രോപോളിസ് ലാബിന്റെ നേതൃത്വത്തിൽ പരിശോധനയും ലഭ്യമാക്കിയിരുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് പരിക്ക് എരുമപ്പെട്ടി: കുട്ടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തിച്ചൂർ അണ്ടേങ്കാട്ടിൽ മൊയ്തീൻ മകൻ യൂനുസിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുട്ടഞ്ചേരി തൂമ്പിൽ ക്ഷേത്രത്തിന് സമീപം വനത്തിനോട് ചേർന്നുള്ള കോഴിക്കുന്ന് കോളനി ഉപ്പാറ പ്രദേശത്ത് വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. ഈ പ്രദേശത്ത് വ്യാപകമായി കാട്ടുപന്നിയും മയിലുകളുടെയും ശല്യമുള്ളതായി പ്രദേശവാസികൾ പറഞ്ഞു.
അമലനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. അമലനഗര്‍ ലയണ്‍സ് ഹാളില്‍ നടന്ന 'ആദരണീയം' മുന്‍ കൃഷിമന്ത്രി അഡ്വ. വി.എസ് .സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചര്‍ മുഖ്യാതിഥിയായി. അമലനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍. ഗ്ലാന്റോ ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പര്‍ സി.ഒ. ഔസേപ്പ്, കൃഷി ഓഫീസര്‍ ഡോ. ജസ്ന മരിയ, ലയണ്‍സ് ഡിസ്ട്രിക്ട് ക്യാമ്പിനറ്റ് സെക്രട്ടറി മാര്‍, റീജിയണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍. ലിജോ ജോര്‍ജുകുട്ടി, സോണ്‍ ചെയര്മാന് ല…
നടനും എംഎൽഎയുമായ മുകേഷിനെതിരെ വടക്കാഞ്ചേരി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. 2011ൽ ഹോട്ടലിൽ വച്ച് നടിയോട് അപമാര്യാദയായി പെരുമാറി എന്നാണ് പരാതിയെന്നാണ് ഇന്നു രാവിലെ 10 മണിയോടെ പുറത്തുവരുന്ന വിവരങ്ങൾ. വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോട്ടീസ് നൽകി മുകേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരങ്ങൾ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ നടനെതിരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത് .
കാന പണിക്ക് ഇറക്കിയ മെറ്റൽ അപകടത്തിന് കാരണമായി; ഒഴിവായത് വൻ ദുരന്തം അപകട സമയത്തെ ഗതാഗത കുരുക്ക് ☝️ cctv ദൃശ്യം കൈപ്പറമ്പ് പോന്നൂർ - എടക്കളത്തൂർ വഴിയിൽ മാങ്ങാപടി പരിസരത്തുള്ള ആർ ജെ ഗോൾഡ് ജ്വല്ലറിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം 7:15 ഓടെ പോന്നൂർ ഭാഗത്ത് നിന്നും എടക്കളത്തൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മെറ്റലിൽ ഇടിച്ച് തൊട്ടടുത്ത കാനയിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എട്ടുമണിയോടെ ഒരു ബൈക്ക് യാത്രക്കാരൻ മെറ്റലിൽ കയറി നിരങ്ങി വീണു . ചെറിയ പെരുക്കുകൾ ഉണ്ടെങ്കിലും…
സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ പകർത്തി എഴുതി. പറപ്പൂർ : സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ ക്യാപ്പിറ്റൽ ലെറ്റേഴ്സിൽ പകർത്തി എഴുതി പറപ്പൂർ സെന്റ് ജോൺ നെപുംസ്യൻ ഇടവകയിലെ അന്നകര ചിറ്റിലപ്പിള്ളി കുന്നത്ത് വിൻസെന്റ് 953 ദിവസം എടുത്ത് ( 21-12-21 to 31-07-24) 287പേനകൾ ഉപയോഗിച്ച് 1334 അധ്യായങ്ങളിൽ 35562 വാക്യങ്ങളായി തയ്യാറാക്കിയ സമ്പൂർണ്ണ ഇംഗ്ലീഷ് ബൈബിൾ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവ് ഇടവക വികാരി ഫാദർ സെബി പുത്തൂർ.നടത്തുകൈക്കാരൻ ഗ്ലെന്നി പുത്തൂർ. വിൻസെന്റ് സി എൽ ആൻഡ് ഫാമിലി എന്നിവരുടെ സാന്നിധ്യത്…
മരണം വഴിമാറി തിരുപ്പതി ജീവിതത്തിലേക്ക് അമല നഗര്‍: തമിഴ്നാട് ട്രിച്ചി ജില്ലയിലെ പെത്താന്‍കോന്‍പട്ടി ഗ്രാമത്തിലെ തിരുപ്പതി ചിന്നയ്യ (48 വയസ്സ്) തന്റെ ജീവിതപ്രാരാബ്ധങ്ങള്‍ക്ക് ഒരു കൈതാങ്ങ് ആകുമെന്ന് വെച്ചാണ് തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂരില്‍ ജോലിക്കായ് എത്തിയത്. പറപ്പൂരിലെ പഴയമണ്ണ് ഇഷ്ടികവീട് പൊളിച്ചുമാറ്റുന്ന ജോലി ചെയ്ത്കൊണ്ടിരിക്കെ ചുമര് പൂര്‍ണ്ണമായും ഒറ്റയടിക്ക് ദേഹത്തേയ്ക്ക് പതിച്ചു. തലമാത്രമാണ് പുറത്ത് കാണുവാനുണ്ടായിരുന്നത്. സഹതൊഴിലാളികളും നാട്ടുകാരും ഏറെപണിപ്പെട്ടാണ് തിരുപ്പതിയെ പുറത്തെടുത്തത്. ഉടന്‍തന്നെ അവര്‍ അമല മെഡിക്കല്‍ കോളേ…
കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിനു സമീപം പ്രവർത്തനമാരംഭിച്ച പുഴയ്ക്കൽ ബ്ലോക്ക് കതിർ കൃഷി ശ്രീ സെൻ്ററിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎൽഎ സേവ്യാർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ ആദ്യ വിൽപ്പന നടത്തി .
കൊട്ടേക്കാട് ഫോറോന Childrens' Ministery കലാമേള, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു മുണ്ടൂർ: കൊട്ടേക്കാട് ഫോറോന Childrens' Ministery യുടെ 2024 കലാമേള ഓഗസ്റ്റ് 28 ന് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂരിൽ വച്ച് നടത്തി. സി. ആൻസി പോൾ എസ് എച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആശംസകൾ നൽകി സിസ്റ്റർ ചടങ്ങിൽ സംസാരിച്ചു. സി. മേഴ്സി ജോസഫ് എസ് എച്ച് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആറ് വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറി. ഫാ. ഗോഡ്വിൻ കിഴക്കൂടൻ, പ്രോമോട്ടർ Childrens' Ministery യും അനിമേറ്റർ മാരു…
നൂറാം വാർഷികനിറവിൽ ഒരു സ്നേഹവീട് വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി നൽകി ചിറളയം എച്ച്.സി.സി.ജി. യു.പി. സ്കൂൾ കുന്നംകുളം : ചിറളയം എച്ച് സി സി ജി യു പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനകർമ്മം തൃശൂർ നിർമ്മലപ്രൊവിൻസ് അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ സി എം സി നിർവഹിച്ചു. CENTO H C C യുടെ ''കുട്ടിക്ക് ഒരു വീട് 'എന്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ചടങ്ങിൽ കുന്നംകുളം സെൻറ് സെബാസ്റ്റ്യൻ ഇടവക വികാരി റവ .ഫാ. ഡെയ്സൺ മുണ്ടോപുറം ,തൃശ്ശൂർ നിർമല പ്രൊവിൻസ് എഡ്യുക…
അമല ആയുർവേദാശുപത്രിക്കു നാലാം തവണയും എൻ. എ. ബി. എച്. അംഗീകാരം. ആശുപത്രികൾക്കുള്ള ദേശീയ ഗുണമേന്മ അംഗീകാരമായ എൻ. എ. ബി. എച്. അക്രെഡിറ്റേഷൻ അമല ആയുർവേദാശുപത്രി കരസ്ഥമാക്കി. ഈ അംഗീകാരം ഇന്ത്യയിൽതന്നെ ആദ്യം ലഭിച്ച സ്ഥാപനങ്ങളിൽ ഒന്നാണ് അമല ആയുർവേദാശുപത്രി. ഇതിനു പുറമെ മറ്റു ഗുണമേന്മ അംഗീകാരങ്ങളായ ഐ. എസ്. ഒ., കേരള ടൂറിസം വകുപ്പ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ആയുർഡയമണ്ട് എന്നിവയും നേടിയിട്ടുണ്ട്. കൂടാതെ രോഗികൾക്ക് മികച്ച ആയുർവേദൗഷധങ്ങൾ ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച മരുന്ന് നിർമ്മാണശാലയും ജി. എം. പി. അംഗീകൃതമാണ്. പുതുതായി സി. ജി. എച്. എസ്. അംഗീക…
കാണിപ്പയ്യൂര്‍ ഉഭയൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ 6.30 ഓടെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണവിവരമറിഞ്ഞത്. ക്ഷേത്ര ചുവരിന് പുറത്തുള്ള തെക്ക് ഭാഗത്തെ ചെറിയ വാതില്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓഫീസ് മുറിയിലെ മേശവലിപ്പില്‍ ഉണ്ടായിരുന്ന 2000 ത്തോളം രൂപയുടെ ചില്ലറ മോഷണം പോയ വിവരം അറിയുന്നത്. ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്തെ അലമാരകളുടെ വാതിലും തുറന്ന നിലയിലായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെ…
ഭിന്നശേഷിക്കാരിയായ അതിജീവിതയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ 60 വയസുകാരനായ പ്രതിയ്ക്ക് 11 വർഷം തടവും 40,000 രൂപ പിഴയും. പഴവൂർ കരുവാട്ടുപറമ്പിൽ മായിൻക്കുട്ടിയെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെപെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. 2023 ഏപ്രീൽ മാസത്തിൽ എരുമപ്പെട്ടി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വൃദ്ധയായ അമ്മയോടൊപ്പം താമസിച്ചു വരുന്ന ഭിന്ന ശേഷിക്കാരിയും അയൽ വാസിയുമായ അതിജീവിതയെ വീട്ടിൽ കയറി ഒന്നിലധികം തവണ ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമ…
സിറോ മലബാർ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന 32ാമത് മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് , തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി , കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തിൽ പകരക്കാരായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ , കോതമംഗലം രൂപതാധ്യക്ഷൻ മാർ …
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി നാളെ ( ബുധനാഴ്ച) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ബുധനാഴ്ച ആഘോഷിക്കും. രാവിലെ 9.35 മുതല്‍ 11.40 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ് . പുത്തരി പായസം തയ്യാറാക്കുന്നതിന് 2.88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 1200 ലിറ്റര്‍ പുത്തരി പായസമാണ് തയ്യാറാക്കുന്നത്. ഒരു ലിറ്ററിന് 240 രൂപയാണ് വഴിപാട് നിരക്ക്. മിനിമം കാല് ലിറ്റര്‍ പായസത്തിന് 60 രൂപയാണ്. ഒരാള്‍ക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ…
തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും ഐഎൻടിയുസി ................................................................... തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ദിവസങ്ങൾ 200 ആയി വർദ്ധിപ്പിക്കുന്നതിനും, കൂലി ഉറപ്പുവരുത്തുന്നതിന് വേണ്ടി വലിയ തോതിലുള്ള പ്രക്ഷോഭ പരിപാടികൾക്ക് ഐഎൻടിയുസി രൂപം നൽകുമെന്ന് എ ടി ജോസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി സമൂഹത്തോട് കടുത്ത വഞ്ചനയാണ് തുടരുന്നതെന്ന്അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോർഡുകൾ ഇല്ലാതാക്കുന്നതിനും ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുന്നതിനും, …
കേച്ചേരി: കുണ്ടും കുഴികളുമായി തകർന്നു കിടക്കുന്ന കേച്ചേരി ചൂണ്ടൽ റോഡ് കുഴികളടച്ച് ബി.എം. ടാറിങ് പൂർത്തികരിച്ചു . കുഴകൾ അടച്ചുള്ള ടാറിങാണ് പൂർ ത്തീകരിച്ചിട്ടുള്ളത്. റോഡ് ഉയർത്തി സമ്പൂർണമായുള്ള ടാറിങ് പുതിയ ടെൻ ണ്ടർ നടപടികൾക്കു ശേഷമാണ് ചെയ്യുക. രാത്രിയിലടക്കം ജോലി ചെയ്താണ് ചൂണ്ടൽ മുതൽ കേച്ചേരി വരെയുള്ള റോഡിലെ കുഴികൾ അടച്ചത്. കേച്ചേരി മുതൽ മഴുവഞ്ചേരിവരെയുള്ള റോഡിലെ കുഴികൾ അടച്ച് ടാറിങ് ചെയ്യാനുള്ള തീവ്രശ്രമവും ആരംഭിച്ചിട്ടുണ്ട്. ടാറിങ് മിക്സിംഗ് പാലക്കാട് മുണ്ടൂരിൽ നിന്നും എത്തിച്ചാണ് ടാറിങ് ജോലികൾ ചെയ്യുന്നത്. കേച്ചേരി- ചുണ്ടൽ റോഡ് പൂ…
തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം നിരവധി പേർക്ക് പരിക്ക്. വാടാനപ്പള്ളി : തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ 1:30 ഓടെയാണ് അപകടം കൊടുങ്ങല്ലൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, ഷാ ആംബുർസ്, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അപ…
എരുമപ്പെട്ടി : എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മുരിങ്ങത്തേരി നവനീതം അങ്കണവാടിക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുന്നംകുളം എം. എൽ.എ എ.സി.മൊയ്തീൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ അധ്യക്ഷനായി. പഞ്ചായത്ത് എ.ഇ വി.എസ്. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ്,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗത…
പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി _ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കു…
മങ്ങാട് : കൊല്ലവർഷം 1200.നോടനുബന്ധിച്ചു സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് എച് എസ് എസ് വെസ്റ്റ് മങ്ങാട് സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ മലയാളം കലണ്ടർ ചൊവ്വന്നൂർ ബി പി സി ( ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ) ലീജു പ്രകാശനം ചെയ്തു.
യജ്ഞശാലക്ക് ശിലാസ്ഥാപനം നടത്തി. നെല്ലുവായ്: ശ്രീധന്വന്തരി ക്ഷേത്രത്തിൽ യജ്ഞശാലക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ തറക്കല്ലിട്ടു . ക്ഷേത്രത്തിൽ നടന്നുവരുന്ന മഹാധന്വന്തരി ഹോമം നടത്തുന്നതിന് വേണ്ടിയുള്ള യജ്ഞശാല ബാംഗ്ളൂരിലുള്ള മാല രാമകൃഷ്ണൻ എന്ന ഭക്ത പണിത് സമർപ്പിക്കുകയാണ്. ശിലാസ്ഥാപന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചൂണ്ടല്ലാത്ത്, അസി.കമ്മീഷണർ കെ . കെ . കല, ദേവസ്വം ഓഫീസർ പി.ബി. ബിജു എന്നിവർ സന്നിഹിതരായിരുന്നു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കൈത്താങ്ങായി പോന്നോർ കൃഷ്ണാമൃതം ബാലഗോകുലം. കൈപ്പറമ്പ് : അതിവിപുലമായി നടത്തിവരാറുള്ള ശോഭയാത്ര ചെലവുകൾ ചുരുക്കി പോന്നോർ ശിവക്ഷേത്രാങ്കണത്തിൽ നാമജപമന്ത്രങ്ങളോടെ ഒരു ചെറിയ ആഘോഷമായിട്ടാണ് നടത്തിയത്. അതിലൂടെ സമാഹരിക്കപ്പെട്ട തുക തോളൂർ പഞ്ചായത്ത് സേവാഭാരതി കമ്മറ്റിക്ക് പോന്നോർ ശിവക്ഷേത്രം പ്രസിഡണ്ട് ശ്രീ. വിജയൻ കൂട്ടാല കൈമാറി. ചടങ്ങിൽ സേവാഭാരതി പഞ്ചായത്ത് ഭാരവാഹികളായ ബിബിൻ ചന്ദ്രൻ, ഹേമദാസ്, സനൽകുമാർ, കവിത എന്നിവർ സംബന്ധിച്ചു. ശ്രീമതി ഹേമദാസ് കൃഷ്ണാമൃതം ബാലഗോകുലം കമ്മിറ്റിക്കും നാട…
എരുമപ്പെട്ടി : നീണ്ടൂർ തങ്ങൾ പടിയിൽ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പഴഞ്ഞി സ്വദേശി കണ്ടരശ്ശേരി വീട്ടിൽ അനീഷിൻ്റെ ഭാര്യ രേഖ (35) , ആരതി (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ രേഖയുടെ മാതാവ് സുമതിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ചയാണ് ഇവർ നീണ്ടൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്‍സ്പെക്ടര്‍ ലൈജുമോന്, എസ്.ഐ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു. ആത്മഹത്യ കുറുപ്പ് കണ്ട…
ദേശ സങ്കല്പങ്ങൾക്ക് മാറ്റൊലിതീർത്ത് വേലൂർ അമ്പലവട്ടം ദേശകുതിര. വേലൂർ മണിമലർക്കാവ് കുംഭ ഭരണി മഹോത്സവത്തിൽ അശ്വതി നാളിൽ ആഘോഷിച്ചിരുന്ന കുതിര മഹോത്സവം 41 വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്നു.. പൂർണ്ണപിന്തുണ നൽകികൊണ്ട് ദേശനിവാസികളുടെ സഹകരണത്താൽ കുതിരനിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറികൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അശ്വതിനാളിൽ ആഘോഷിച്ചു നടന്നിരുന്ന അമ്പലവട്ടം ദേശകുതിര പുനർനിർമിക്കുന്ന രൂപരേഖ കമ്മിറ്റി പ്രവർത്തകർ പുറത്തുവിട്ടു.