ക്ഷേത്ര മൈതാനിയിൽ പൂങ്കാവനം തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റ്

    ക്ഷേത്ര മൈതാനിയിൽ പൂങ്കാവനം തീര്‍ത്ത് ക്ഷേത്ര ട്രസ്റ്റ് .




ഓണാഘോഷത്തിന്റെ വരവറിയിച്ച് പൂക്കളുടെ വിളവെടുപ്പ് നടത്തി തോളൂര്‍ ക്ഷേത്ര ട്രസ്റ്റ് സ്വയംപര്യാപ്തതയുടെ ശംഖനാദം മുഴക്കി കഴിഞ്ഞു. സമൃദ്ധിയുടെ ഓണ നാളുകള്‍ക്ക് ചാരുതയേകുവാനും അഴകാര്‍ന്ന പൂക്കളങ്ങള്‍ തീര്‍ക്കുവാനും, ഓണ വില്ലൊളി മുഴക്കിയെത്തുന്ന നാളുകളില്‍ ഓണത്തപ്പനെ അലങ്കരിക്കുവാനുമുള്ള പൂക്കള്‍ നിരന്നു കഴിഞ്ഞു. 

ഒരു സാധാരണ ഗ്രാമത്തിന്റെ ഉല്‍സവത്തിന്റെ തുടക്കം കുറിച്ചു കൊണ്ട്  തോളൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര മൈതാനിയില്‍ ക്ഷേത്രട്രസ്റ്റ്, സംരക്ഷണസമിതി, മാതൃസമിതി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.കുഞ്ഞുണ്ണി   നിര്‍വ്വഹിച്ചു. സെക്രട്ടറി പി.ഡി. മുരളീധരന്‍, വൈസ് പ്രസിഡന്റ്, കെ.കെ.മാധവന്‍, ടി.ബി സുരേഷ് കുമാര്‍, ഇ കൃഷ്ണകുമാര്‍, പി. രമേഷ്, ഗിരിജ മുരളി, ശ്രീകല കുഞ്ഞുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ക്ഷേത്രട്രസ്റ്റ്, സംരക്ഷണസമിതി, മാതൃസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.