അടാട്ട് ആമ്പലങ്കാവ് ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവം 2024 കൊടികയറി

 അടാട്ട് ആമ്പലങ്കാവ് ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവം 2024 കൊടികയറി



  ക്ഷേത്രം തന്ത്രി വടക്കേ പെരുമ്പടത്ത് ഹരി നമ്പൂതിരി കൊടികയറ്റി, മേൽശാന്തി കാപ്പിൽ മഠം സുരേഷ് ഇമ്പ്രാന്തിരി ക്ഷേത്രകമ്മറ്റിഅംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. 



ഉത്സവത്തോടനുബന്ധിച്ച് 08.09.2024 ഞായറാഴ്ച പള്ളിവേട്ട ദിവസം വൈകീട്ട് 6.30 മുതൽ ചെർപ്പുളശ്ശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം ഉണ്ടായിരിക്കുന്നതാണ്. 09-09-2024 അടാട്ട് ശിവവിഷ്ണുക്ഷേത്ര തീർത്ഥകുളത്തിൽ ഭഗവതിക്ക് ആറാട്ട്, തുടർന്ന് മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.