അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 എരുമപ്പെട്ടി:

നീണ്ടൂർ തങ്ങൾ പടിയിൽ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

   പഴഞ്ഞി സ്വദേശി കണ്ടരശ്ശേരി വീട്ടിൽ അനീഷിൻ്റെ ഭാര്യ


                          രേഖ (35) ,


                    ആരതി (10) 
എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ രേഖയുടെ മാതാവ് സുമതിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ചയാണ് ഇവർ നീണ്ടൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍, എസ്.ഐ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു. ആത്മഹത്യ കുറുപ്പ് കണ്ടെത്തുകയും ഭർത്താവിനെ കൂടുതൽ വിവരങ്ങൾക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയതായും അറിയിച്ചു.