തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തണം 'ഐഎൻടിയുസി'

 തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും



          ഐഎൻടിയുസി

...................................................................

     തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ദിവസങ്ങൾ 200 ആയി വർദ്ധിപ്പിക്കുന്നതിനും, കൂലി ഉറപ്പുവരുത്തുന്നതിന് വേണ്ടി  വലിയ തോതിലുള്ള പ്രക്ഷോഭ പരിപാടികൾക്ക് ഐഎൻടിയുസി രൂപം നൽകുമെന്ന് എ ടി ജോസ് 

     കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളി സമൂഹത്തോട് കടുത്ത വഞ്ചനയാണ് തുടരുന്നതെന്ന്അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോർഡുകൾ ഇല്ലാതാക്കുന്നതിനും ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുന്നതിനും, നൽകാതിരിക്കുന്നതിനുമാണ് പിണറായി സർക്കാർ താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് ഓഫീസിലും മുമ്പിലും ഇന്ന് നടക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തൃശ്ശൂർ പുഴക്കൽ ബ്ലോക്ക് ഓഫീസിൽ മുമ്പിലുള്ള ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഎൻടിയുസി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായ എ ടി ജോസ്.

   ഐഎൻടിയുസി അടാട്ട് മണ്ഡലം പ്രസിഡണ്ട് ടി ഡി വിൽസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ എം ആർ രവീന്ദ്രൻ, കെ എൻ നാരായണൻ,  ആർ ജെയ്സൺ,മറ്റു നേതാക്കളായ ഐ ആർ മണികണ്ഠൻ,വി ഒ ചുമ്മാർ, അഡ്വക്കറ്റ് സുനിൽ ഗോപൻ,  സോബിമുണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.


 ധർണ്ണക്ക് ജോൺസൺ ജോർജ്, എൻ എൽ ആന്റണിഓമന രവീന്ദ്രൻ, ജെസ്സി സാജൻ വി കെ പാർവതി,  എംആർ ലോഹിതാക്ഷൻ, മുകുന്ദൻ കുറ്റൂർ,തുടങ്ങിയവർ സംസാരിച്ചു