യജ്‌ഞശാലക്ക് ശിലാസ്ഥാപനം നടത്തി.
നെല്ലുവായ്:
ശ്രീധന്വന്തരി ക്ഷേത്രത്തിൽ യജ്ഞശാലക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ തറക്കല്ലിട്ടു.
ക്ഷേത്രത്തിൽ നടന്നുവരുന്ന മഹാധന്വന്തരി ഹോമം നടത്തുന്നതിന് വേണ്ടിയുള്ള യജ്ഞശാല ബാംഗ്ളൂരിലുള്ള മാല രാമകൃഷ്ണൻ എന്ന ഭക്ത പണിത് സമർപ്പിക്കുകയാണ്.
ശിലാസ്ഥാപന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചൂണ്ടല്ലാത്ത്, അസി.കമ്മീഷണർ കെ . കെ . കല, ദേവസ്വം ഓഫീസർ പി.ബി. ബിജു എന്നിവർ സന്നിഹിതരായിരുന്നു.
