കാണിപ്പയ്യൂര്‍ ഉഭയൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം

 കാണിപ്പയ്യൂര്‍ ഉഭയൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം

  ഇന്നലെ  രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ 6.30 ഓടെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണവിവരമറിഞ്ഞത്.

ക്ഷേത്ര ചുവരിന് പുറത്തുള്ള തെക്ക് ഭാഗത്തെ ചെറിയ വാതില്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓഫീസ് മുറിയിലെ മേശവലിപ്പില്‍ ഉണ്ടായിരുന്ന 2000 ത്തോളം  രൂപയുടെ  ചില്ലറ  മോഷണം പോയ വിവരം അറിയുന്നത്.


ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്തെ അലമാരകളുടെ വാതിലും തുറന്ന നിലയിലായിരുന്നു.


 കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.