സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൈപ്പറമ്പ് പുറ്റേക്കര സമന്വയ യുവ സമിതിയുടെയും വനിത വേദിയുടെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഡോ. ഉജിത കുട്ടന്റെ നേതൃത്വത്തിലുള്ള വി കയർ, വി ക്ലിനിക്, ലെ ഡോക്ടർമാരുടെ പരിശോധനയും മരുന്നു വിതരണവും ലഭ്യമാക്കി. വനിത വേദി പ്രസിഡന്റ് മിനി അനിൽ അധ്യക്ഷനായ ചടങ്ങിൽ നിജി, ചാന്ദിനി, തുടങ്ങിയവർ സംസാരിച്ചു. മുണ്ടൂർ മെട്രോപോളിസ് ലാബിന്റെ നേതൃത്വത്തിൽ പരിശോധനയും ലഭ്യമാക്കിയിരുന്നു.
