തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം നിരവധി പേർക്ക് പരിക്ക്.

 തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം നിരവധി പേർക്ക് പരിക്ക്.


വാടാനപ്പള്ളി : 

തൃത്തല്ലൂരിൽ  ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.




 ഇന്ന് ഉച്ചയോടെ 1:30 ഓടെയാണ് അപകടം 

കൊടുങ്ങല്ലൂരിൽ നിന്നും  ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസ്സാണ് അപകടത്തിൽ പെട്ടത്.


പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, ഷാ ആംബുർസ്, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ മുൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരാണ്   രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകിയത്.