കൈത്താങ്ങായി പോന്നോർ കൃഷ്ണാമൃതം ബാലഗോകുലം.

 വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കൈത്താങ്ങായി പോന്നോർ കൃഷ്ണാമൃതം ബാലഗോകുലം. 

കൈപ്പറമ്പ് :

 അതിവിപുലമായി നടത്തിവരാറുള്ള ശോഭയാത്ര ചെലവുകൾ ചുരുക്കി പോന്നോർ ശിവക്ഷേത്രാങ്കണത്തിൽ   നാമജപമന്ത്രങ്ങളോടെ ഒരു ചെറിയ ആഘോഷമായിട്ടാണ് നടത്തിയത്.  



അതിലൂടെ  സമാഹരിക്കപ്പെട്ട തുക  തോളൂർ പഞ്ചായത്ത് സേവാഭാരതി കമ്മറ്റിക്ക്  പോന്നോർ ശിവക്ഷേത്രം പ്രസിഡണ്ട് ശ്രീ. വിജയൻ കൂട്ടാല കൈമാറി. ചടങ്ങിൽ സേവാഭാരതി പഞ്ചായത്ത് ഭാരവാഹികളായ ബിബിൻ ചന്ദ്രൻ, ഹേമദാസ്, സനൽകുമാർ, കവിത എന്നിവർ സംബന്ധിച്ചു. ശ്രീമതി ഹേമദാസ് കൃഷ്ണാമൃതം ബാലഗോകുലം കമ്മിറ്റിക്കും നാട്ടുകാർക്കും തോളൂർ  സേവാഭാരതിയുടെ നന്ദി അറിയിച്ചു.