എരുമപ്പെട്ടി :
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് മുരിങ്ങത്തേരി നവനീതം അങ്കണവാടിക്ക് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുന്നംകുളം എം. എൽ.എ എ.സി.മൊയ്തീൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ അധ്യക്ഷനായി.
പഞ്ചായത്ത് എ.ഇ വി.എസ്. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ഗിരീഷ്,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ,ബ്ലോക്ക് പഞ്ചായത്തംഗം ഡോ.വി.സി.ബിനോജ് മാസ്റ്റർ,പഞ്ചായത്ത് അംഗങ്ങളായ എൻ.പി. അജയൻ.എം.കെ. ജോസ്, ഇ.എസ്. സുരേഷ്,പി.എം. സജി,സുധീഷ് പറമ്പിൽ,കെ.ബി ബബിത,സ്വപ്ന പ്രദീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. ഫ്രാൻസിസ് മാസ്റ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിമി, ഇ.ചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
