നൂറാം വാർഷികനിറവിൽ ഒരു സ്നേഹവീട് വിദ്യാർത്ഥിക്ക് സ്നേഹ സമ്മാനമായി നൽകി ചിറളയം എച്ച്.സി.സി.ജി. യു.പി. സ്കൂൾ
കുന്നംകുളം : ചിറളയം എച്ച് സി സി ജി യു പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനകർമ്മം തൃശൂർ നിർമ്മലപ്രൊവിൻസ് അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ സി എം സി നിർവഹിച്ചു.
CENTO H C C യുടെ ''കുട്ടിക്ക് ഒരു വീട് 'എന്ന പദ്ധതി ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ചടങ്ങിൽ കുന്നംകുളം സെൻറ് സെബാസ്റ്റ്യൻ ഇടവക വികാരി റവ .ഫാ. ഡെയ്സൺ മുണ്ടോപുറം ,തൃശ്ശൂർ നിർമല പ്രൊവിൻസ് എഡ്യുക്കേഷൻ കൗൺസിലർ സി.മരിയ ജോസ് ,ഹെഡ്മിസ്ട്രസ് സി.അൻസ ജോസ് ,സെന്റിനറി കമ്മിറ്റി ചെയർമാൻ ശ്രീ.സി കെ സദാനന്ദൻ മാസ്റ്റർ,ഹോളി ചൈൽഡ് കോൺവെൻറ് സുപ്പീരിയർ സി.ആൻജോസ് ,സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ.ജാസിൻ പി.ജോബ്,ശതാബ്ദി കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, പി.ടി.എ, എം. പി. ടി.എ. അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
നൂറാം വാർഷികാ ഘോഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് കമ്മിറ്റി മുൻതൂക്കം നൽകിയിരിക്കുന്നത്.അതിൽ തന്നെ 'കുട്ടിക്ക് ഒരു വീട് 'എന്ന ആശയത്തോട് എല്ലാവരും ഒരേ മനസ്സോടെ ഐക്യത്തോടെ സഹായ സഹകരണം നൽകിയതിന്റെ ഒരു നേർക്കാഴ്ചയാണ് ഈ സ്നേഹവീട്.
