ദേശ സങ്കല്പങ്ങൾക്ക് മാറ്റൊലിതീർത്ത് വേലൂർ അമ്പലവട്ടം ദേശകുതിര

 ദേശ സങ്കല്പങ്ങൾക്ക് മാറ്റൊലിതീർത്ത് വേലൂർ അമ്പലവട്ടം ദേശകുതിര.



വേലൂർ മണിമലർക്കാവ് കുംഭ ഭരണി മഹോത്സവത്തിൽ അശ്വതി നാളിൽ ആഘോഷിച്ചിരുന്ന കുതിര മഹോത്സവം 41 വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിക്കുന്നു..

പൂർണ്ണപിന്തുണ നൽകികൊണ്ട് ദേശനിവാസികളുടെ സഹകരണത്താൽ കുതിരനിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറികൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അശ്വതിനാളിൽ ആഘോഷിച്ചു നടന്നിരുന്ന അമ്പലവട്ടം ദേശകുതിര പുനർനിർമിക്കുന്ന രൂപരേഖ കമ്മിറ്റി പ്രവർത്തകർ പുറത്തുവിട്ടു.