കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് പരിക്ക്

 കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് പരിക്ക്

എരുമപ്പെട്ടി: കുട്ടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തിച്ചൂർ അണ്ടേങ്കാട്ടിൽ മൊയ്തീൻ മകൻ യൂനുസിനാണ് പരിക്കേറ്റത്.

 കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുട്ടഞ്ചേരി തൂമ്പിൽ ക്ഷേത്രത്തിന് സമീപം വനത്തിനോട് ചേർന്നുള്ള കോഴിക്കുന്ന് കോളനി ഉപ്പാറ പ്രദേശത്ത് വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. ഈ പ്രദേശത്ത് വ്യാപകമായി കാട്ടുപന്നിയും മയിലുകളുടെയും ശല്യമുള്ളതായി പ്രദേശവാസികൾ പറഞ്ഞു.