നടനും എംഎൽഎയുമായ മുകേഷിനെതിരെ വടക്കാഞ്ചേരി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.

 നടനും എംഎൽഎയുമായ   മുകേഷിനെതിരെ വടക്കാഞ്ചേരി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. 

   


      2011ൽ ഹോട്ടലിൽ വച്ച് നടിയോട്   അപമാര്യാദയായി പെരുമാറി എന്നാണ് പരാതിയെന്നാണ് ഇന്നു രാവിലെ 10 മണിയോടെ പുറത്തുവരുന്ന വിവരങ്ങൾ. വിവിധ   വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോട്ടീസ് നൽകി മുകേഷിനെ  സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരങ്ങൾ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ  നടനെതിരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്.