കാന പണിക്ക് ഇറക്കിയ മെറ്റൽ അപകടത്തിന് കാരണമായി; ഒഴിവായത് വൻ ദുരന്തം
അപകട സമയത്തെ ഗതാഗത കുരുക്ക് ☝️ cctv ദൃശ്യം
കൈപ്പറമ്പ്
പോന്നൂർ - എടക്കളത്തൂർ വഴിയിൽ മാങ്ങാപടി പരിസരത്തുള്ള ആർ ജെ ഗോൾഡ് ജ്വല്ലറിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം 7:15 ഓടെ പോന്നൂർ ഭാഗത്ത് നിന്നും എടക്കളത്തൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മെറ്റലിൽ ഇടിച്ച് തൊട്ടടുത്ത കാനയിലേക്ക് മറിഞ്ഞു.
ഓട്ടോറിക്ഷയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എട്ടുമണിയോടെ ഒരു ബൈക്ക് യാത്രക്കാരൻ മെറ്റലിൽ കയറി നിരങ്ങി വീണു. ചെറിയ പെരുക്കുകൾ ഉണ്ടെങ്കിലും ബൈക്ക് എടുത്തു പോയി. അതിന് തൊട്ടു പിന്നാലെ കാർ യാത്രക്കാരൻ മെറ്റലിൽ കയറി നിന്നെങ്കിലും പ്രദേശവാസികളുടെ സഹായത്താൽ കാർ തള്ളി നീക്കി യാത്ര തുടർന്നു. ഈ അപകട വിവരങ്ങളെല്ലാം ആർ ജെ ഗോൾഡ് ജ്വല്ലറി ഉടമ റിജു വാഴപ്പിള്ളി വാർഡ് മെമ്പറെ അറിയിച്ചതിനെ തുടർന്ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ദീപക് കാരാട്ട് സ്ഥലത്തെത്തുകയും രണ്ടുപേരും കൂടി ചുവന്ന തുണിയും റിബണും വലിച്ചുകെട്ടി അപകട സൂചന സ്ഥാപിച്ചു.


