അമലനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

 അമലനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.


 അമലനഗര്‍ ലയണ്‍സ് ഹാളില്‍ നടന്ന 'ആദരണീയം'  മുന്‍ കൃഷിമന്ത്രി

അഡ്വ. വി.എസ് .സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  

കൈപ്പറമ്പ് ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചര്‍ മുഖ്യാതിഥിയായി. 

അമലനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്   ലയണ്‍. ഗ്ലാന്റോ ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പര്‍ സി.ഒ. ഔസേപ്പ്, കൃഷി ഓഫീസര്‍ ഡോ. ജസ്‌ന മരിയ, ലയണ്‍സ് ഡിസ്ട്രിക്ട് ക്യാമ്പിനറ്റ് സെക്രട്ടറി മാര്‍, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍. ലിജോ ജോര്‍ജുകുട്ടി, സോണ്‍ ചെയര്‍മാന്‍ ലയണ്‍  ടി.എല്‍. ഷാജു, ഏരിയ ചെയര്‍ പേഴ്‌സണ്‍ ലയണ്‍ ജോയ്‌സി ഷാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

 അമലനഗര്‍ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളും,  മികച്ച കര്‍ഷക അവാര്‍ഡ് വിവിധ പഞ്ചായത്തുകളില്‍ നിന്നും ലഭിച്ചവരുമായ ലയണ്‍ . അച്ചുതന്‍, ലയണ്‍ . ബ്ലസന്‍, ലയണ്‍ . കിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ക്കും  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത എല്ലാ  കര്‍ഷകരേയും ചടങ്ങില്‍ ആദരിച്ചു.   അന്നം നല്‍കുന്ന കര്‍ഷകരുടെ അദ്ധ്വാനവും, തൊഴിലിന്റെ മാഹാത്മ്യവും ഉയര്‍ത്തി കാട്ടുക എന്ന മഹത്തായ ചിന്തയാണ് കര്‍ഷകര്‍ക്കുള്ള സ്‌നേഹാദരവ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് അമല നഗര്‍ ലയണ്‍സ് ക്ലബ്ബിനെ പ്രചോദിപ്പിച്ചത്. ജനറല്‍ കണ്‍വീനര്‍ ലയണ്‍ . സി.ജെ. ജെയിംസ്, ജോ. കണ്‍വീനര്‍ ലയണ്‍ . ജിജോ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരണീയം സംഘടിപ്പിച്ചത്.  ആദരസമ്മേളനത്തിന് ശേഷം നാടന്‍ പാട്ടുള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും,  കപ്പയും, ചമ്മന്തിയും, ചുക്കുകാപ്പിയും അടങ്ങുന്ന വിഭവങ്ങളുമായി സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.