കേച്ചേരി - ചൂണ്ടൽ റോഡ് സഞ്ചാരത്തിന് തുറന്നു കൊടുത്തു

 കേച്ചേരി: കുണ്ടും കുഴികളുമായി തകർന്നു കിടക്കുന്ന കേച്ചേരി ചൂണ്ടൽ റോഡ് കുഴികളടച്ച് ബി.എം. ടാറിങ് പൂർത്തികരിച്ചു.

    കുഴകൾ അടച്ചുള്ള ടാറിങാണ് പൂർ ത്തീകരിച്ചിട്ടുള്ളത്. റോഡ് ഉയർത്തി സമ്പൂർണമായുള്ള ടാറിങ് പുതിയ ടെൻ ണ്ടർ നടപടികൾക്കു ശേഷമാണ് ചെയ്യുക. രാത്രിയിലടക്കം ജോലി ചെയ്‌താണ് ചൂണ്ടൽ മുതൽ കേച്ചേരിവരെയുള്ള റോഡിലെ കുഴികൾ അടച്ചത്.  



കേച്ചേരി മുതൽ മഴുവഞ്ചേരിവരെയുള്ള റോഡിലെ കുഴികൾ അടച്ച് ടാറിങ് ചെയ്യാനുള്ള തീവ്രശ്രമവും ആരംഭിച്ചിട്ടുണ്ട്. ടാറിങ് മിക്‌സിംഗ് പാലക്കാട് മുണ്ടൂരിൽ നിന്നും എത്തിച്ചാണ് ടാറിങ് ജോലികൾ ചെയ്യുന്നത്. കേച്ചേരി- ചുണ്ടൽ റോഡ് പൂർണമായും  ഒരാഴ്ച  അടച്ച ശേഷമാണ് റോഡിലെ പ്രവർത്തികൾ ചെയ്‌തിരുന്നത്.



 ആദ്യഘട്ടം ചൂണ്ടൽ മുതൽ കേച്ചേരി വരെയും രണ്ടാംഘട്ടം കേച്ചേരി മുതൽ മുണ്ടൂർ വരെയും അറ്റകുറ്റപ്പണികൾ പൂർത്തീകരി ക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ വ്യക്തമാക്കിയിരുന്നു.

മഴ മാറി നിന്നത് കുഴികൾ അടച്ച് റോഡ് ടാറിങ് ചെയ്യുവാൻ സഹായകരമായി. കേച്ചേരി മുതൽ മുണ്ടൂർ വരെ കുഴികളടച്ച് ടാറിങ് ജോലികൾ ഉടൻ പൂർത്തികരിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.