ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ" സമൃദ്ധി 2024 " പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ ന്റെ അധ്യക്ഷതയിൽ നടത്തി . സ്കൂൾ മാനേജർ പയസ് ബേബി ഉദ്ഘാടനം ചെയ്തു . പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ട്ടി പനക്കൽ സ്വാഗതം ചെയ്ത യോഗത്തിൽ വാർഡ് മെമ്പറും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജു മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ പ്രധാന അധ്യാപിക ജയലത കെ ഇഗ്നേഷ്യസ്, മാനേജ്മെന്റ് കമ്മിറ്റി അംഗം സാജു ജോ…
വാടാനപ്പള്ളിയിൽ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്ക് വാടാനപ്പിള്ളി സെന്ററിൽ ചേറ്റുവ റോഡിലെ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. ഓട്ടോ റിക്ഷ ഡ്രൈവർ മേപ്പറമ്പിൽ ഹൗസ് സോമൻ (45),വടക്കൻ ഹൗസിൽ കുഞയ്പുട്ടി (80), ശരീഫ്(40), ചെമ്പോത്തും പറമ്പിൽ ലിജി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പതിനൊന്നേകാലോടെയായിരുന്നു അപകടം സമീപത്ത് പാർക്ക് ചെയ്തിരു ഓട്ടോറിക്ഷയിലിടിച്ച് സമീപത്തെ ബസ്റ്റോപ്പിലേക്ക് കയറി കാനയിൽ തട്ടിയാണ് നിന്നത് പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ ആശുപതയിൽ എത്തിച്ചു
"മാലിന്യം വലിച്ചെറിയരുത് പൊതു ഇടം വൃത്തിയായി സൂക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മുണ്ടൂർയൂണിറ്റ് വ്യാപാരി വ്യവസായി ഏകോപ സമിതി പൊതു ഇടങ്ങളിലെ മാലിന്യ നിർമാർജനം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു ടി എൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെറി സി തോമസ് എല്ലാവരെയും സ്വാഗതം ആശംസിച്ചു. ട്രഷറർ ബിൻസൻ സി ജെ , വനിതാ വിങ്ങ് പ്രസിഡന്റ് ജോയ്സി ഷാജു, വനിതാ വിങ്ങ് സെക്രട്ടറി ദിവ്യാ ജോബി, വനിതാ വിങ്ങ് ട്രഷറർ സന്ധ്യാ ജോജി ,എന്നിവർ ആശംസകൾ അർപ…
ആലത്തൂർ ലോക്സഭാ മണ്ഡലം നിയോജകമണ്ഡലാടിസ്ഥാനത്തിൽ ലഭ്യമായ വോട്ട് ഗ്രൂപ്പിൽ അംഗമാകുവാൻ 👇 കുന്നംകുളം റൗണ്ട് - 16 രമ്യ ഹരിദാസ് - 54722 കെ. രാധാകൃഷ്ണൻ - 58549 ഡോ. ടി. എൻ. സരസു - 29378 ഹരി അരുമ്പിൽ - 366 കൃഷ്ണൻകുട്ടി കുനിശ്ശേരി - 244 നോട്ട - 1442 *വടക്കാഞ്ചേരി* രമ്യ ഹരിദാസ് - 61918 കെ. രാധാകൃഷ്ണൻ - 61304 ഡോ. ടി. എൻ. സരസു - 30255 ഹരി അരുമ്പിൽ - 504 കൃഷ്ണൻകുട്ടി കുനിശ്ശേരി - 35 നോട്ട - 2201 *ചേലക്കര* രമ്യ ഹരിദാസ് - 55195 കെ. രാധാകൃഷ്ണൻ - 60368 ഡോ. ടി. എൻ. സരസു - 28974 ഹരി അരുമ്പിൽ - 317 കൃഷ്ണൻകുട്ടി കുനിശ്ശേരി - 324 നോട്ട - 1325 *ആലത്തൂർ* രമ്യ ഹരിദ…
കൈപ്പറമ്പ് : തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ കുടുങ്ങി. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നംകുളത്തു നിന്നും മൂവാറ്റുപുഴയ്ക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മറ്റു വാഹനത്തിൽ കയറ്റി വിട്ടു. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അപാകതയും ഇവിടെ പല വാഹനങ്ങളും അപകടത്തിൽ പെടാൻ ഇടയാക്കുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ പലരും ഇതേപോലെ അപകടത്തിൽപ്പെട്ടിട്ടുണ്ട്…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക് കേച്ചേരി : മണലി സെന്ററിൽ ഇന്ന് ഉച്ചക്ക് ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ തലക്കോട്ടുക്കര സ്വദേശി പനമുക്കിൽ വീട്ടിൽ ഷൺമുഖൻ മകൻ ശ്യാം(33),മണലി ചക്കാലപറമ്പിൽ വീട്ടിൽ രാമൻ മകൻ രാഗേഷ്(37) എന്നിവരെ ഗ്രൂപ്പിൽ അങ്കമാകുവാൻ👇 കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഡിയോ 👇
വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്.. ഡോക്ടർ മോഹനൻ കുന്നുമേൽ... പുറ്റേക്കര: വിദ്യാർഥികളെ വഴിതെറ്റിക്കുവാൻ കാത്തു നിൽക്കുന്നസാമൂഹ്യവിരുദ്ധരിൽ നിന്നും, വിദ്യാർത്ഥികളെ സംരക്ഷിക്കുവാനുള്ള ബാധ്യത പൊതുസമൂഹത്തിന് ഉണ്ടെന്ന് ആരോഗ്യ സർവകാലശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്ന്മേൽ അഭിപ്രായപ്പെട്ടു. വീഡിയോ കാണുവാൻ👇 സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു.. ഫേസ്ബുക്ക് വാർത്തകൾക്ക്👇 ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, മാനേജർ എ…
വേലൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂർ യൂണിറ്റിൻ്റെ പൊതുയോഗം കുന്ദംകുളം നിയോജക മണ്ഡലം കൺവീനറും ഇലക്ഷൻ വരണാധികാരി കൂടിയായ സോണി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. വ്യാപാരി വ്യവസായി വേലൂർ യൂണിറ്റ് പ്രസിഡൻ്റ് എം.ടി. റോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസി സ്വാഗതം ചെയ്തു. ഭാരവാഹിത്ത്വം ഒഴിയുന്ന മുൻ ഭാരവാഹികൾക്ക് മെമറ്റോ കൊടുത്ത് ആഭരിച്ചു. SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്ക് മുഖ്യാതിഥി കൂടിയായ യൂത്ത് വിംഗ് ജില്ല സെക്രട്ടറ…
കൈപ്പറമ്പ് 2024- 25 അധ്യായന വർഷത്തെ പുഴയ്ക്കൽ ബ്ലോക്ക് തല പ്രവേശനോത്സവം ഗവ. വെൽഫെയർ യു പി പോന്നോർ സ്കൂളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പഠനപ്രവർത്തനങ്ങൾ പുതിയ അനുഭവമായി മാറണമെന്ന് ഉദ്ഘാടക പങ്കുവെച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നവാഗതർക്ക് പoനോപകരണം, ബാഗ്, യൂണിഫോം എന്നിവ വിതരണം ചെയ്തു. ഒരു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ ബോധവത്കരണ ക്ലാസ…
കൈപ്പറമ്പ് : കൈപ്പറമ്പ് -തലക്കോട്ടുകര റോഡിൽ നിന്നും കേച്ചേരി പെരുവൻമല ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല, കാറിന് കേടുപാടുകൾ സംഭവിച്ചു.എരനെലൂർ സ്വാദേശികളയ രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് വണ്ടികൾ കത്തി നശിച്ചു _അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് വണ്ടികൾ കത്തി നശിച്ചു. അയ്യന്തോൾ തേഞ്ചിത്തുക്കാവ് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജാവ ബുള്ളറ്റ് കമ്പനിയുടെ ഗോഡൗണിനാണ് തീ പടർന്നത്. വിലകൂടിയ മൂന്ന് ബുള്ളറ്റുകള്‍ ആണ് പൂർണമായും കത്തിയമർന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഷോർട്ട് സര്‍ക്ക്യൂട്ട് ആണ് തീ പിടത്തത്തിനെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്.
ഒന്നേകാല്‍ വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവ് സ്വദേശി ജിഹാസിന്റെ മകന് മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു .
തൃശൂർ തലക്കോട്ടുകര കുറുമാലിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. തലക്കോട്ടുകര ഞാലിക്കര ഇ.എം.എസ് നഗറിൽ താമസിക്കുന്ന കുറുമാൽ സ്വദേശി തോപ്പിൽ വീട്ടിൽ പരേതനായ ശങ്കരൻ ( കൊച്ചപ്പൻ) മകൻ ഗണേശൻ (52)ആണ് മരിച്ചത്. സംസ്കാരം ഇന്ന് (02/06/2024) വൈകുന്നേരം 4 ന് വീട്ടിലെ ചടങ്ങിന് ശേഷം ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും. ഇന്നലെ 1/6/3024) രാവിലെ 11.30 ഓടെയാണ് സംഭവം.കുറുമാലിൽ താമസിക്കുന്ന അമ്മയെ കാണുന്നതിനായി തറവാട്ട് വീട്ടിൽ എത്തിയതായിരുന്നു ഗണേശൻ. അമ്മയും, സഹോദരൻ്റെ മകളുമൊന്നിച്ച് വീടിനകത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കൂടി…
യാത്രയ്ക്കിടെ യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ച പെൺകുഞ്ഞിനെ "അമല " എന്ന പേരിട്ടു. അമല ആശുപത്രിയിൽ നിന്ന് ലഭിച്ച സ്നേഹവും പരിചരണവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതെണെന്നും അതിനാലാണ് ആശുപത്രിയുടെ പേര് തന്നെ മകൾക്ക് ഇട്ടതെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ബസിൽ പിറന്ന കുഞ്ഞിനെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞദിവസം സ്നേഹോപഹാരം നൽകിയിരുന്നു.കുഞ്ഞുമായി ദമ്പതികൾ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി.ആശുപത്രി ചികിത്സ മുഴുവനും സൗജന്യമായി അമല ആശുപത്രിയാണ് വഹിച്ചത്.
കേച്ചേരിയിലെ ഐശ്വര്യ പൂജ സ്റ്റോറിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറനെല്ലൂർ പട്ടിക്കര സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ 37 വയസ്സുള്ള തസ് വീറിനെയാണ് 60 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസുസംഘം അറസ്റ്റ് ചെയ്തത്.
അന്യൻ്റെ ജീവന് സംരക്ഷണമേകാൻ 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനവുമായി അപകട രംഗങ്ങളിൽ പറന്നെത്തി ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പറപ്പൂർ ആകട്സിന്റെ പ്രവർത്തനങ്ങൾ നിലനിർത്തി കൊണ്ട് ഈ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ് എന്ന തിരിച്ചറിവിൽ പറപ്പൂർ ആക്ട്സിൻ്റെ സെക്രട്ടറി കൂടിയായ വാസു ചേട്ടൻ തൻ്റെ അമ്മയുടെ 90ാം പിറന്നാൾ ദിനത്തിൽ ആക്ട്സിൻ്റെ ജീവൻ രക്ഷാ നിധിയിലേക്ക് 10000/- രൂപ സംഭാവന നൽകി മാതൃകയായി .
മിനിലോറി തോട്ടിലേക്ക് മറിഞ്ഞു.- തൃശ്ശൂർ : പൂകുന്നം ഉദയനഗറിൽ സെപ്റ്റിക് മാലിന്യം തട്ടാൻ എത്തിയ മിനി ലോറി തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇരുട്ടിന്റെ മറവിൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കാനായിരുന്നു ശ്രമം. എന്നാൽ തോടിന്റെ വശം ഇടിഞ്ഞു ലോറി മറിയുകയായിരുന്നു. കോർപറേഷൻ മേയർ എം. കെ. വർഗീസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി. ഗുരുതര സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ വാഹന ഉടമക്കെതിരെ ഭീമമായ പിഴ ഇടാകാനാണ് അധികൃതരുടെ തീരുമാനം. തകർന്ന് തോട് ശരിയാകാനുള്ള തുകയും ഇടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ, ലഭിക്കുന…
ജൂൺ 2 ഞായറാഴ്ച 12ആം വാർഡ് കോൺഗ്രസ് കമ്മിറ്റി വിജയദിനമായി ആചരിക്കുന്നു. വാർഡിലെ പത്താംക്ലാസ് പാസായ മുഴുവൻ പേരെയും, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും, ഈ അവസരത്തിൽ ആദരിക്കുന്നു. ഫുൾ എ പ്ലസ് നേടിയവർക്ക് ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട് .എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി വാർഡ് 12
എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നാല് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ പഠനത്തിന് ആനുകൂല്യം തൃശൂർ - വേലൂർ ശ്രീ വിഘ്നേശ്വര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പുതിയ അധ്യായന വർഷത്തിൽ CBSE or State board എട്ടാം ക്ലാസ് പ്രവേശനം നേടുന്ന 4 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് ആനുകൂല്യം നൽകുന്നത്. 🔹✅ മുൻവർഷങ്ങളിലെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷ നടത്തി അതിൽ നിന്നും ആണ് കുട്ടികളെ തിരഞ്ഞെടുക്കുക. 🔹✅ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മുൻഗണന ഉണ്ടായിരിക്കും. 🔹✅തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് തുടർന്നുള്ള 9, 10 ക്…
സംസ്ഥാനത്ത് ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ. ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്.
തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു.
13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മുഴുവഞ്ചേരി സ്വദേശി അറസ്റ്റിൽ കേച്ചേരി :13 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.മത്തനങ്ങാടി സ്വദേശി 32 വയസ്സുള്ള സുന്ദരൻ എന്ന അജിത്തിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. മഴുവഞ്ചേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കുട്ടിയെ വീട്…
കെഎസ്ആർടിസി ബസ്സിൽ പ്രസവിച്ച കുഞ്ഞിനുള്ള മന്ത്രിയുടെ സമ്മാനം അമല ആശുപത്രിയിൽ വച്ച് കൈമാറി കെഎസ്ആർടിസി ബസിൽ വച്ച് അമല മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സംയോജിതമായ ഇടപെടൽ മൂലം പ്രസവിച്ച സെറീനയ്ക്കും കുഞ്ഞിനുമുള്ള പ്രത്യേക സമ്മാനം ഗതാഗത വകുപ്പ് മന്ത്രിക്ക് വേണ്ടി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് അമല ഡയറക്ടർ ഫാ. ജൂലിയാസ് അറയ്ക്കലിന് കൈമാറി. അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സാ ചെലവ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അനോജ് കാ…
പാതയോരത്ത് നിന്ന് വളർത്തിയ നിലയിൽ കുന്നംകുളം എക്സൈസ് കഞ്ചാവ് ചെടികൾ പിടികൂടി കേച്ചേരി : ആളൂർ പെരുമണ്ണിൽ പാതയോരത്ത് വളർത്തിയ നിലയിൽ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി . 12 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും 6 സെന്റീമീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളുമാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക…
ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ മഞ്ജുവിന്റെ മകൾ 14 വയസ്സുള്ള ആരുഷിയെയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂണ്ടൽ എൽഐജിഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. റൂമിൽ കയറി വാതിൽ അടച്ച കുട്ടി രാത്രി 10 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് കുട്ടി റൂമിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തലക്കോട്ടുകാര: കുടുംബവുമൊത്ത് യാത്ര ചെയ്തിരുന്ന കാറിൻ്റെ ടയർപൊട്ടി നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കുടുംബനാഥൻ മരണപ്പെട്ടു. തലക്കോട്ടുകര സ്വദേശി ഗുജറാത്തിലെ സൂറത്തിൽ സെൻ്റ് എഞ്ചിനീയറിംഗ് സ്ഥാപനം നടത്തിവരുന്ന ചുങ്കത്ത് ബിജു പോൾ (53)ആണ് മരണപ്പെട്ടത്. ഡൽഹിയിൽ അദ്ധ്യാപികയായ ഭാര്യ സീജയുടെ അവധി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഔറങ്കാബാദിൽ വെച്ചായിരുന്നു അപകടം . ഭാര്യയും മകനും അത്ഭുതകമായി രക്ഷപ്പെട്ടു. തൃശൂരിലെ തലക്കോട്ടുകരയിലുള്ള വീട്ടിൽ വൃദ്ധരായ പിതാവ് പോളിനൊപ്പവും മാതാവ് ത്രേസ്യക്കൊപ്പവും വെക്കേഷൻ ആഘോഷിക്കാനുമായുള്ള യാത്രയാണ് അപകടത്…
ചൂണ്ടൽ പാടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക് ചൂണ്ടൽ പാടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.മഞ്ചേരി സ്വദേശി മാനുക്കര വീട്ടിൽ 30 വയസ്സുള്ള ശ്യാം സുജിനാണ് പരിക്കേറ്റത്. പഴഞ്ഞി സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ചയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ പാടത്തേക്ക് തെറിച്ചുവീണു. അപകടത്തെ തുടർന…
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത്റഹീം കുന്നംകുളം പോലീസിന്റെ പിടിയിൽ കേച്ചേരി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോത്ത് റഹീം എന്ന 30 വയസ്സുള്ള ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഹീമിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേച്ചേരി മണലിൽ സ്വദേശി കോട്ടയിൽ വളപ്പിൽ വീട്ടിൽ രാജേഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മണലി സ്വദേശി ശിഹാബിനെ പോലീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കെ എസ് ആർ ടി സി ബസ്സിൽ പ്രസവ വേദന ; ബസിൽ വച്ച് തന്നെ പ്രസവം എടുത്തു. വീഡിയോ കാണാൻ 👇 https://www.facebook.com/share/v/Un3cGWKDYzq8cWEx/?mibextid=oFDknk അമലനഗർ : തൃശ്ശൂർ തൊട്ടിപ്പാലം കെ എസ് ആർ ടി സി ബസ്സിൽ യാത്ര തുടരവേ പേരാമംഗലത്ത് വച്ച് പ്രസവവേദന അനുഭവപ്പെട്ട തിരുനാവായ സ്വദേശിനിയാണ് പ്രസവിച്ചത്. തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന മലപ്പുറം തിരുന്നാവായ സ്വദേശിക്ക് പേരാമംഗലത്ത് വച്ച് പ്രസവ വേദന അനുഭവപ്പെട്ടു. ഗ്രൂപ്പിൽ അംഗമാകുവാൻ👇 യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണമെന്നറിയാതെ നിന്നെങ്കിലും ഒരു നിമ…
കാണിപ്പയ്യൂർ മാന്തോപ്പ് പാടശേഖരത്തിലെ പോട്ടക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ കാണിപ്പയ്യൂർ സ്വദേശി ഇടവന വീട്ടിൽ കുഞ്ഞുമോന്റെ മകൻ 49 വയസ്സുള്ള ജഗതിയെയാണ് ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കുളത്തിൽ കാണാതായത്. വസ്ത്രങ്ങൾ പാടവരമ്പത്ത് അഴിച്ചുവെച്ച നിലയിലായിരുന്നു. കുളിക്കുന്നതിനോ കുളത്തിൽ നിന്നും തേങ്ങ പെറുക്കുന്നതിനോ വേണ്ടി ഇറങ്ങിയതാവാമെന്നാണ് നിഗമനം. ഇന്നലെ രാത്രി ഏറെ നേരം കുന്നംകുളം അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല, ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്…
വെള്ളാറ്റഞ്ഞൂരിലും, പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുകയും. കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫോറസ്റ്റ് ഉന്നത അധികൃതർ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തി. ഒരു വീട്ടിലെ ഏഴോളം ആടുകളും, ഫാമിലെ പശുക്കുട്ടികളടക്കം നിരവധി ജീവികളാണ് അക്രമത്തിന് ഇരയായി ചത്തത്. മുറിവിന്റെ ആഴവും. സ്വഭാവവും കണ്ട് നായ്കൾ ആവാൻ സാധ്യത ഇല്ലെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. പ്രദേശത്ത് കുറുനരികൾ ധാരാളം കാണപ്പെടുന്നതിനാൽ കുറുനരികളുടെ ആക്രമണമാകാൻ സാധ്യത ഉണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.. പഞ്ചായത്ത് അംഗങ്ങളായ പി.എൻ. അനിൽ മാസ്റ്റർ,സി.ഡി. സൈമൺ, …
കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി.