കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

 ചൂണ്ടൽ പാടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക് 

 


ചൂണ്ടൽ പാടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.മഞ്ചേരി സ്വദേശി മാനുക്കര വീട്ടിൽ 30 വയസ്സുള്ള ശ്യാം സുജിനാണ് പരിക്കേറ്റത്. പഴഞ്ഞി സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.  ബുധനാഴ്ചയാണ്  അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർശയിൽ വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ പാടത്തേക്ക് തെറിച്ചുവീണു. അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ  108 ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പേരമംഗലം ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.