തൃശൂർ തലക്കോട്ടുകര കുറുമാലിൽ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു.
തലക്കോട്ടുകര ഞാലിക്കര ഇ.എം.എസ് നഗറിൽ താമസിക്കുന്ന കുറുമാൽ സ്വദേശി തോപ്പിൽ വീട്ടിൽ പരേതനായ ശങ്കരൻ ( കൊച്ചപ്പൻ) മകൻ ഗണേശൻ (52)ആണ് മരിച്ചത്. സംസ്കാരം ഇന്ന് (02/06/2024) വൈകുന്നേരം 4 ന് വീട്ടിലെ ചടങ്ങിന് ശേഷം ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും.
ഇന്നലെ 1/6/3024) രാവിലെ 11.30 ഓടെയാണ് സംഭവം.കുറുമാലിൽ താമസിക്കുന്ന അമ്മയെ കാണുന്നതിനായി തറവാട്ട് വീട്ടിൽ എത്തിയതായിരുന്നു ഗണേശൻ. അമ്മയും, സഹോദരൻ്റെ മകളുമൊന്നിച്ച് വീടിനകത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കൂടി കടന്നുപോയ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ 108 ആംബുലൻസിൽ നാട്ടുകാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ :ഉഷ,മക്കൾ : ആരതി, ആരോൺ
ഗണേശൻ ആറംപിള്ളി യിലെ വർക്ക് ഷോപ്പിൽ പെയിന്റിംഗ് വർക്ക് തൊഴിലാളി ആയിരുന്നു. നാട്ടുവാർത്ത News