മിനിലോറി തോട്ടിലേക്ക് മറിഞ്ഞു.-
തൃശ്ശൂർ :
പൂകുന്നം ഉദയനഗറിൽ സെപ്റ്റിക് മാലിന്യം തട്ടാൻ എത്തിയ മിനി ലോറി തോട്ടിലേക്ക് മറിഞ്ഞു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഇരുട്ടിന്റെ മറവിൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കാനായിരുന്നു ശ്രമം. എന്നാൽ തോടിന്റെ വശം ഇടിഞ്ഞു ലോറി മറിയുകയായിരുന്നു.
കോർപറേഷൻ മേയർ എം. കെ. വർഗീസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി.
ഗുരുതര സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ വാഹന ഉടമക്കെതിരെ ഭീമമായ പിഴ ഇടാകാനാണ് അധികൃതരുടെ തീരുമാനം.
തകർന്ന് തോട് ശരിയാകാനുള്ള തുകയും ഇടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ,
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കുട്ടംകുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.