വെള്ളാറ്റഞ്ഞൂരിലും, പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെടുകയും. കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫോറസ്റ്റ് ഉന്നത അധികൃതർ സംഭവസ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തി.
ഒരു വീട്ടിലെ ഏഴോളം ആടുകളും, ഫാമിലെ പശുക്കുട്ടികളടക്കം നിരവധി ജീവികളാണ് അക്രമത്തിന് ഇരയായി ചത്തത്. മുറിവിന്റെ ആഴവും. സ്വഭാവവും കണ്ട് നായ്കൾ ആവാൻ സാധ്യത ഇല്ലെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. പ്രദേശത്ത് കുറുനരികൾ ധാരാളം കാണപ്പെടുന്നതിനാൽ കുറുനരികളുടെ ആക്രമണമാകാൻ സാധ്യത ഉണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു..
പഞ്ചായത്ത് അംഗങ്ങളായ പി.എൻ. അനിൽ മാസ്റ്റർ,സി.ഡി. സൈമൺ, ജോഷി വടക്കൂടൻ, ജിതിൻ രാമകൃഷ്ണൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.