കെ എസ് ആർ ടി സി ബസ്സിൽ പ്രസവ വേദന ;
ബസിൽ വച്ച് തന്നെ പ്രസവം എടുത്തു.
വീഡിയോ കാണാൻ 👇
https://www.facebook.com/share/v/Un3cGWKDYzq8cWEx/?mibextid=oFDknk
അമലനഗർ :
തൃശ്ശൂർ തൊട്ടിപ്പാലം കെ എസ് ആർ ടി സി ബസ്സിൽ യാത്ര തുടരവേ പേരാമംഗലത്ത് വച്ച് പ്രസവവേദന അനുഭവപ്പെട്ട തിരുനാവായ സ്വദേശിനിയാണ് പ്രസവിച്ചത്.
തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന മലപ്പുറം തിരുന്നാവായ സ്വദേശിക്ക് പേരാമംഗലത്ത് വച്ച് പ്രസവ വേദന അനുഭവപ്പെട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ👇യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണമെന്നറിയാതെ നിന്നെങ്കിലും ഒരു നിമിഷം പോലും കളയാതെ ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
ഹോസ്പിറ്റലിൽ ക്യാഷ്വാലിറ്റിയുടെ മുൻപിൽ എത്തിയ ബസ്സിൽ നിന്ന് യാത്രക്കാരോട് പുറത്തേക്കിറങ്ങി നിൽക്കാൻ കണ്ടക്ടർ നിർദ്ദേശിച്ചു. ഉടനെ തന്നെ അമല ഹോസ്പിറ്റലിലെ ഡോക്ടറിന്റെയും നേഴ്സിന്റെയും സഹായത്തോടെ ബസിൽ വച്ച് തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
.