ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ" സമൃദ്ധി 2024 " പി ടി എ പ്രസിഡന്റ് ജോസഫ് പാലയൂർ ന്റെ അധ്യക്ഷതയിൽ നടത്തി .
സ്കൂൾ മാനേജർ പയസ് ബേബി ഉദ്ഘാടനം ചെയ്തു.
പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ട്ടി പനക്കൽ സ്വാഗതം ചെയ്ത യോഗത്തിൽ വാർഡ് മെമ്പറും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജു മുഖ്യപ്രഭാഷണം നടത്തി.
ഹൈസ്കൂൾ പ്രധാനഅധ്യാപിക ജയലത കെ ഇഗ്നേഷ്യസ്, മാനേജ്മെന്റ് കമ്മിറ്റി അംഗം സാജു ജോർജ്, മുൻ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുളസി ഷാന്റോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഈ മനോഹരമായ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും എൻഎസ്എസ് കോഡിനേറ്റർ ശ്രീജ ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.
നാട്ടുവാർത്ത news