വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്.. ഡോക്ടർ മോഹനൻ കുന്നുമേൽ...
പുറ്റേക്കര: വിദ്യാർഥികളെ വഴിതെറ്റിക്കുവാൻ കാത്തു നിൽക്കുന്നസാമൂഹ്യവിരുദ്ധരിൽ നിന്നും, വിദ്യാർത്ഥികളെ സംരക്ഷിക്കുവാനുള്ള ബാധ്യത പൊതുസമൂഹത്തിന് ഉണ്ടെന്ന് ആരോഗ്യ സർവകാലശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്ന്മേൽ അഭിപ്രായപ്പെട്ടു.
വീഡിയോ കാണുവാൻ👇
സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട് ജോസഫ് പാലയൂർ അധ്യക്ഷത വഹിച്ചു..
ഫേസ്ബുക്ക് വാർത്തകൾക്ക്👇
ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, മാനേജർ എം. ബി. പയസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിന്റി ഷിജു,പ്രിൻസിപ്പൽ ബിനു ടി പനക്കൽ, ഹെഡ്മിസ്ട്രസ് ജയലത കെ ഇഗ്നേഷ്യസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വി കുര്യാക്കോസ്, പൂർവ്വ വിദ്യാർത്ഥി
സംഘടന പ്രസിഡന്റ് സി. പി.ജോസ്, പൂർവ്വ വിദ്യാർത്ഥിയും പോലീസ് ഉദ്യോഗസ്ഥനുമായ എൻ.കെ ശിവരാജ്, പി കൃഷ്ണനുണ്ണി, സിജോ പി. ഓ,തുടങ്ങിയവർ സംസാരിച്ചു....