കാണിപ്പയ്യൂർ മാന്തോപ്പ് പാടശേഖരത്തിലെ
പോട്ടക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
സമീപവാസിയായ കാണിപ്പയ്യൂർ സ്വദേശി ഇടവന വീട്ടിൽ കുഞ്ഞുമോന്റെ മകൻ 49 വയസ്സുള്ള ജഗതിയെയാണ് ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കുളത്തിൽ കാണാതായത്.
വസ്ത്രങ്ങൾ പാടവരമ്പത്ത് അഴിച്ചുവെച്ച നിലയിലായിരുന്നു.
കുളിക്കുന്നതിനോ കുളത്തിൽ നിന്നും തേങ്ങ പെറുക്കുന്നതിനോ വേണ്ടി ഇറങ്ങിയതാവാമെന്നാണ് നിഗമനം. ഇന്നലെ രാത്രി ഏറെ നേരം കുന്നംകുളം അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല, ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ട നടപടിക്ക് വേണ്ടി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി