കൈപ്പറമ്പ്
2024- 25 അധ്യായന വർഷത്തെ പുഴയ്ക്കൽ ബ്ലോക്ക് തല പ്രവേശനോത്സവം ഗവ. വെൽഫെയർ യു പി പോന്നോർ സ്കൂളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഠനപ്രവർത്തനങ്ങൾ പുതിയ അനുഭവമായി മാറണമെന്ന് ഉദ്ഘാടക പങ്കുവെച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നവാഗതർക്ക് പoനോപകരണം, ബാഗ്, യൂണിഫോം എന്നിവ വിതരണം ചെയ്തു. ഒരു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി ജോസ്, സന്തോഷ് , തോളൂർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ലില്ലി ജോസ് , സരസമ്മ , പ്രജീഷ് , ശ്രീകല കുഞ്ഞുണ്ണി , ഷൈലജ പുഴയ്ക്കൽ ബി പി സി സാജൻ ഇഗനേഷ്യസ് എന്നിവർ സംസാരിച്ചു . പ്രധാന അധ്യാപിക എൽസി വി കെ സ്വാഗതം ആശംസിച്ച യോഗത്തിൽ എസ് ആർ ജി കൺവീനർ സുനി ഗോപാൽ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന് ഇരട്ടി മധുരം നൽകി.