തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ കുടുങ്ങി.

 കൈപ്പറമ്പ്

   തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ  കൈപ്പറമ്പിൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ കുടുങ്ങി. 



   ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നംകുളത്തു നിന്നും മൂവാറ്റുപുഴയ്ക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മറ്റു വാഹനത്തിൽ കയറ്റി വിട്ടു.



   ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥയും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അപാകതയും ഇവിടെ പല വാഹനങ്ങളും അപകടത്തിൽ പെടാൻ ഇടയാക്കുന്നു. 


 ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ പലരും ഇതേപോലെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ അപകടങ്ങളുടെ ആവർത്തനത്തെ കുറിച്ച് നിരന്തരം പരാതി ഉന്നയിച്ചിട്ടും ഇതുവരെ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് ആരോപിക്കുന്നു. 


 സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാനും വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ  ശ്രദ്ധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.