തലക്കോട്ടുകാര: കുടുംബവുമൊത്ത് യാത്ര ചെയ്തിരുന്ന കാറിൻ്റെ ടയർപൊട്ടി നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കുടുംബനാഥൻ മരണപ്പെട്ടു.
തലക്കോട്ടുകര സ്വദേശി ഗുജറാത്തിലെ സൂറത്തിൽ സെൻ്റ് എഞ്ചിനീയറിംഗ് സ്ഥാപനം നടത്തിവരുന്ന ചുങ്കത്ത് ബിജു പോൾ (53)ആണ് മരണപ്പെട്ടത്. ഡൽഹിയിൽ അദ്ധ്യാപികയായ ഭാര്യ സീജയുടെ അവധി ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഔറങ്കാബാദിൽ വെച്ചായിരുന്നു അപകടം . ഭാര്യയും മകനും അത്ഭുതകമായി രക്ഷപ്പെട്ടു. തൃശൂരിലെ തലക്കോട്ടുകരയിലുള്ള വീട്ടിൽ വൃദ്ധരായ പിതാവ് പോളിനൊപ്പവും മാതാവ് ത്രേസ്യക്കൊപ്പവും വെക്കേഷൻ ആഘോഷിക്കാനുമായുള്ള യാത്രയാണ് അപകടത്തിൽ പൊലിഞ്ഞത്. മക്കൾ: സ്റ്റെഫാനോ (ബി എഡ് വിദ്യാർത്ഥി ബം ഗ്ലൂർ), സ്റ്റെ സിലിൻ (ജർമ്മനിയിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി ). സംസ്ക്കാരം നാളെ 31/5/24 ന് (ഇന്ന്)വൈകിട്ട് 4 ന് തലക്കോട്ടുകര സെൻ്റ് ഫ്രാൻസീസ് ദേവാലയത്തിൽ നടത്തും.