യാത്രയ്ക്കിടെ യുവതി കെഎസ്ആർടിസി ബസിൽ പ്രസവിച്ച പെൺകുഞ്ഞിനെ "അമല " എന്ന പേരിട്ടു.
അമല ആശുപത്രിയിൽ നിന്ന് ലഭിച്ച സ്നേഹവും പരിചരണവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതെണെന്നും അതിനാലാണ് ആശുപത്രിയുടെ പേര് തന്നെ മകൾക്ക് ഇട്ടതെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ബസിൽ പിറന്ന കുഞ്ഞിനെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞദിവസം സ്നേഹോപഹാരം നൽകിയിരുന്നു.കുഞ്ഞുമായി ദമ്പതികൾ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി.ആശുപത്രി ചികിത്സ മുഴുവനും സൗജന്യമായി അമല ആശുപത്രിയാണ് വഹിച്ചത്.