പരിസ്ഥിതി ദിനത്തിൽ മാലിന്യ നിർമാർജനം

 "മാലിന്യം വലിച്ചെറിയരുത് പൊതു ഇടം വൃത്തിയായി സൂക്ഷിക്കുക" 

എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മുണ്ടൂർയൂണിറ്റ് വ്യാപാരി വ്യവസായി ഏകോപ സമിതി പൊതു ഇടങ്ങളിലെ മാലിന്യ നിർമാർജനം സംഘടിപ്പിച്ചു. 


   വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു ടി എൽ ഉദ്ഘാടനം ചെയ്തു.           

              

   സെക്രട്ടറി ജെറി സി തോമസ് എല്ലാവരെയും സ്വാഗതം ആശംസിച്ചു. ട്രഷറർ ബിൻസൻ സി ജെ, വനിതാ വിങ്ങ് പ്രസിഡന്റ് ജോയ്സി ഷാജു, വനിതാ വിങ്ങ് സെക്രട്ടറി ദിവ്യാ ജോബി, വനിതാ വിങ്ങ് ട്രഷറർ സന്ധ്യാ ജോജി,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.