വേലൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂർ യൂണിറ്റിൻ്റെ പൊതുയോഗം കുന്ദംകുളം നിയോജക മണ്ഡലം കൺവീനറും ഇലക്ഷൻ വരണാധികാരി കൂടിയായ സോണി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. വ്യാപാരി വ്യവസായി വേലൂർ യൂണിറ്റ് പ്രസിഡൻ്റ് എം.ടി. റോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസി സ്വാഗതം ചെയ്തു. ഭാരവാഹിത്ത്വം ഒഴിയുന്ന മുൻ ഭാരവാഹികൾക്ക് മെമറ്റോ കൊടുത്ത് ആഭരിച്ചു. SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്ക് മുഖ്യാതിഥി കൂടിയായ യൂത്ത് വിംഗ് ജില്ല സെക്രട്ടറി ശ്രീ ജിനേഷ് തെക്കേക്കര ഉപഹാരങ്ങൾ കൈമാറി. ഇലക്ഷൻ വരണാധികാരി സോണി സക്കറിയയുടെ നേതൃത്വത്തിൽ 2024-26 വർഷത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ജില്ല കൗൺസലർ അംഗങ്ങളായി തെരഞ്ഞെടുത്ത
സി.വി. ബാബുവിനെ വേലൂർ യൂണിറ്റിൻ്റെ പ്രസിഡൻ്റ് ആയും,
എം. എം. ഫ്രാൻസിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷർ സി.കെ. തോമസ്