കഞ്ചാവ് ചെടികൾ പിടികൂടി

 പാതയോരത്ത് നിന്ന് വളർത്തിയ നിലയിൽ കുന്നംകുളം എക്സൈസ് കഞ്ചാവ് ചെടികൾ പിടികൂടി 



കേച്ചേരി : ആളൂർ പെരുമണ്ണിൽ പാതയോരത്ത് വളർത്തിയ നിലയിൽ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. 12 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും 6 സെന്റീമീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളുമാണ് കുന്നംകുളം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസി ജോസഫ്,മോഹൻദാസ്, പ്രിവന്റ് ഓഫീസർ സിബി സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്,ഗണേശൻപിള്ള, ലത്തീഫ്, എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കി. പിടികൂടിയ കഞ്ചാവ് ചെടികൾ വിത്ത് മുളപ്പിച്ച് വളർത്തിയ നിലയിലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.