കെഎസ്ആർടിസി ബസ്സിൽ പ്രസവിച്ച കുഞ്ഞിനുള്ള മന്ത്രിയുടെ സമ്മാനം അമല ആശുപത്രിയിൽ വച്ച് കൈമാറി
കെഎസ്ആർടിസി ബസിൽ വച്ച് അമല മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സംയോജിതമായ ഇടപെടൽ മൂലം പ്രസവിച്ച സെറീനയ്ക്കും കുഞ്ഞിനുമുള്ള പ്രത്യേക സമ്മാനം ഗതാഗത വകുപ്പ് മന്ത്രിക്ക് വേണ്ടി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഉബൈദ് അമല ഡയറക്ടർ ഫാ. ജൂലിയാസ് അറയ്ക്കലിന് കൈമാറി.
അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സാ ചെലവ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അനോജ് കാട്ടുകാരൻ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ലീനസ് എന്നിവർ പ്രസംഗിച്ചു.