ലീലാ രാമകൃഷ്ണൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.... മുതുവറ., പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ലീലാ രാമകൃഷ്ണനെ തെരഞ്ഞെടുത്തു. മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, കൈപ്പറമ്പ് പഞ്ചായത്ത് വിവിധ ഉദ്ദേശ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടുമാണ്. യുഡിഎഫ് ധാരണയനുസരിച്ച് പ്രസിഡണ്ട് ആയിരുന്ന ആനി ജോസ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.എൽ. ഡി. ഫ് ലെ രഞ്ജു വാസുദേവൻ നെ ആറിനെതിരെ ഏഴുവോട്ടിനാണ് ലീലാ രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്.ബ്ലോക്ക് പഞ്ചായത്തിലെ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ലീല രാമകൃഷ്ണൻ…
കേച്ചേരി - അക്കിക്കാവ് റോഡ് ടാറിങ് ജനുവരി 15 ന് ആരംഭിക്കും കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കേച്ചേരി - അക്കിക്കാവ് റോഡ് നിർമ്മാണം ജനുവരി 15 ന് ആരംഭിക്കും. എ.സി മൊയ്തീൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തീകരിക്കാനും തീരുമാനിച്ചു. വേലൂർ എരുമപ്പെട്ടി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് മുൻപ് സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനും തീരുമ…
കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചാവക്കാട് സ്വദേശി ചുമ്മാർ ചെറുവത്തൂർ വീട്ടിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെൻ്റ് പീറ്റേഴ്സ് എന്ന ബോട്ടും കൊല്ലം സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്. ചേറ്റുവ ഹാർബറിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ബോട്ട് മത്സ്യബന്ധനത്ത…
തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശകസമിതി ഓഫീസിന്റെ ഉദ്ഘാടനവും കൊച്ചിൻ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർക്ക് യാത്രയയപ്പും നല്കി. തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി ഓഫീസിന്റെ ഉദ്ഘാടനം നടത്തി . ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീമതി.വി. എൻ സ്വപനയ്ക്ക് യാത്രയയപ്പും നൽകി. തലക്കോട്ടുകര ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ശ്രീ.പി. മാധവന്റെ അധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസർ ശ്രീ പ്രേമരാജ് ചുണ്ടലാത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് ക്ഷേത്രം…
എരനെല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന. എരനെല്ലൂർ: എരനെല്ലൂരിൽ വീടിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത് മോഷണം. എരനെല്ലൂർ സ്വദേശി പൊറത്തൂർ വീട്ടിൽ ജോയിയുടെ വീട്ടിലായിരുന്നു കവർച്ച. വീടിൻ്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 57000 രൂപയും 14000 രൂപ വിലവരുന്ന 5100 സൗദി റിയാലും 3 ഗ്രാം തൂക്കം വരുന്ന 2 സ്വർണ മോതിരവും 2മൊബൈൽ ഫോണുമാണ് കവർന്നത്. ഞായറാഴ്ച രാത്രി ക്രിസ്മസിന്റ പാതിരാ കുർബാനയ്ക്ക് വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം . സമീപത്തുള്ള എരനെല്ലൂർ വീട്ടിൽ മോഹനന്റെ വീടിൻ്റെ മുൻഭാഗത്തെ വാതിൽ പൊളിക്കാൻ ശ്രമം നടന്നെങ്കിലു…
തോളൂർ പത്താമുദയമാഘോഷം ചിത്രം:പൂരങ്ങൾ ക്ഷേത്രത്തിൽ എത്തി കൂട്ടിയെഴുന്നെളളിപ്പിൽ ചിറക്കൽ കാളിദാസൻ ഭഗവതിയുടെ തിടമ്പേറ്റി തോളൂർ: ശ്രീ വഴിയിൽ ശേഖവൻ കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം സമുചിതമായി. ആഘോഷിച്ചു. തട്ടകത്തെ വിവിധ ദേശങ്ങളിൽ നിന്നുള്ള പൂര സമുദായങ്ങളായ നടുമുറി, കരുവാൻ പടി ഭഗവതി സമുദായം, തറ സമുദായം, വടക്കു നാഥൻ ഹൈസ്ക്കൂൾ നഗർ, കോലത്തുനാട് പൂര സമുദായം, അമ്പല നട സമിതി , ശിവശക്തി പൂര സമുദായം, മനപ്പാട്ടുപറമ്പ് പൂരസമുദായം, നാഗത്താൻ കാവ് പൂര സമുദായം, പടിഞ്ഞാറ്റു മുറി പൂര സമുദായം പൂരങ്ങൾ ക്ഷേത്രത്തിൽ എത്തി കൂട്ടിയെഴുന്നെളളിപ്പിൽ ചിറക്കൽ കാളിദ…
വേലൂർ : വേലൂർ വടക്കുമുറിയിൽ ചിറ്റത്ത് വീട്ടിൽ മാധവന്റെ പറമ്പിലെ മരം മുറിച്ച് ജെ സി ബി ഉപയോഗിച്ച് മരം പിക്കപ്പ് ലോറിയിൽ കയറ്റുന്നതിനിടെ മരം ദേഹത്ത് തട്ടി പരിക്കു പറ്റിയ പിക്കപ്പിന്റെ ഡ്രൈവറായ പെരിങ്ങണ്ടൂർ സ്വദേശി കരണംകോട്ട് വേലപ്പൻ മകൻ 55 വയസുള്ള പ്രസാദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് (27/12/23) ഉച്ചയ്ക്ക് 12 മണിക്ക് ചെറുതുരുത്തി പുണ്യത്ത് വച്ച് നടത്തും. അമ്മ - ശാന്ത, ഭാര്യ - സജിത, മകൾ - പ്രവീണ, മരുമകൻ - വിഷ്ണു.
തോളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ . ജി പോൾസന്റെ അമ്മ, കുണ്ടു കുളങ്ങര ആച്ചാട്ടിൽ ജോർജ് ഭാര്യ ത്രേസ്യകുട്ടി(95) അന്തരിച്ചു സംസ്കാരം നാളെ ബുധനാഴ്ച 9 . 30ന് പറപ്പൂർ സെൻറ് ജോൺസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടും. പരേത മറ്റം കാക്കശ്ശേരി കുടുബാംഗ ആണ്. മക്കൾ : സിസ്റ്റർ . ലൂസസല്ല , കെ . ജി ജോസഫ്, റോസില, അൽഫോൻസാ, കെ . ജി സൈമൺ, കെ . ജി പോൾസൺ, കെ . ജി ബോബൻ . മരുമക്കൾ : ഫിലോമിന കു രുതുകുളങ്ങര, പരേതനായ ജോസ് കോന്നിക്കര, ബേബി മഞ്ഞുരാൻ, കൊച്ചു റാണി മുരിങ്ങാത്ത പറമ്പിൽ, മിനി കാളൻ, സ്മിത മാളിയേക്കൽ പുല്ലൻ .
ഒടമല മഖാം നേർച്ചക്ക് ജനുവരി 15ന് തുടക്കം പെരിന്തൽമണ്ണ : ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ ആണ്ടു നേര്‍ച്ചയ്ക്ക് ജനുവരി 15ന് തുടക്കമാകും. 15ന് രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. നേർച്ചയോടനുബന്ധിച്ച് ജനുവരി 16ന് എ എം നൗഷാദ് ബാഖവി ചിറയിൻകീഴ്,17ന് അൻവർ മുഹ് യുദ്ദീൻ ഹ…
ഉദ്ദ്യോഗാർഥികളെ ആവശ്യമുണ്ട്. തൃശൂർ മുണ്ടൂൽ പുതിയതായി പ്രവർത്തനമാരംഭിച്ച പ്രമുഖ മൾട്ടിനാഷ്ണൽ കമ്പനിയുടെ ഗൃഹോപകരണങ്ങളുടെ സർവീസ് സെന്ററിലേക്ക് 18 നും 30 നും ഇടയിൽ പ്രായമുള്ള ടു വീലർ ലൈസൻസുള്ള യുവാക്കളെ ആവശ്യമുണ്ട്. ( തസ്ഥിക : ടെക്നീഷ്യൻ ട്രൈനി - പ്രമുഖ കമ്പനിയുടെ AC, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ , തുടങ്ങിയവയുടെ സർവീസ് ടെക്നീഷ്യൻ. ജോലിയിൽ മുൻപരിചയം നിർബന്ധമില്ല. ഒഴിവുകൾ 10 ആകർഷകമായ പേക്കേജ് .വിളിക്കുക......) കുന്നംകുളം,ഗുരുവായൂർ , ചാവക്കാട്, കേച്ചേരി, എരുമപ്പെട്ടി, വടക്കാഞ്ചേരി എന്നിവന്നുള്ള ഉദ്ദ്യോഗാർഥികൾ വിളിക്കുക. പ്രമുഖ കമ്പനിയുടെ മുണ്ടൂരിലെ സർ…
മൊണേറ്റ - പൂർവ്വവിദ്യാർത്ഥി സംഗമം (ഗവ:എഞ്ചിനീയറിംഗ് കോളേജ് തൃശൂർ.) തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ എം.സി.എ വിഭാഗം 35 വർഷം പിന്നിട്ടതിന്റെ ആഘോഷവും പൂർവ്വവിദ്യാർത്ഥി സംഗമവും ഡിസംബർ 23ന് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സതീഷ് കെ.പി യോഗം ഉദ്ഘാടനം ചെയ്തു. അതുല്യമായ, ഓർമ്മകളുടെ ദൈവം എന്നീ അർത്ഥങ്ങൾ വരുന്ന ഗ്രീക്ക് പദം മൊണേറ്റ എന്ന പേരിൽ ഒത്തു ചേർന്ന പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരും പഴയകാല ഓർമ്മകൾ പങ്കുവെച്ചു. വിരമിച്ച അധ്യാപകരെ ആദരിച്ച യോഗത്തിൽ എം.സി.എ വിഭാഗം നേരിടുന്ന വെല്ലുവിളികളും ഭാവി പദ്ധതികളും ഡോക്ടർ സ്മിനേഷ് അവതരിപ്പിച്ചു. യോഗത്തിൽ, ആദ്യ ബ…
കുന്നംകുളം റേഞ്ചിലെ എക്സൈസ് ഇൻസ്സ്പെക്ടർ ടി എ സജീഷ് കുമാറും കുന്നംകുളം പോലീസിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ പോളി എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കമ്പയിൻ റൈഡ് നടത്തവെ അക്കിക്കാവ് പന്നിത്തടം റോഡിൽ വാഹന പരിശോധന നടത്തുന്ന സമയത്തു സ്കൂട്ടറിൽ വന്ന രണ്ടു പേരെ 3 ഗ്രാം എം ഡി എം എ കൈവശം വെച്ച് കടത്തി കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു കേസെടുത്തു. മലപ്പുറം ജില്ലയിൽ താനൂർ താലൂക്ക് താനാളൂർ വില്ലേജ് താനാളൂർ പാണ്ടിയാട് ദേശത്ത് വിഷാരത്ത് വീട്ടിൽ നാസർ മകൻ മുഹമ്മദ് സിനാൻ (21/23 വയസ്സ്), മലപ്പുറം ജില്ലയിൽ താനൂർ താലൂക്ക് താനാള…
കുന്നംകുളം മലങ്കര ആശുപത്രിയിൽ കഴിഞ്ഞമാസം മൂന്നര വയസ്സുകാരൻ ഹാരോൺ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് ചേർന്ന് അന്വേഷണം നടത്തണമെന്നും മരണത്തിന് ഉത്തരവാദികളായ ആശുപത്രി അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ ബന്ധുക്കൾ കുന്നംകുളത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.. കുട്ടിയുടെ പല്ലിന് കേടു സംഭവിച്ച് റൂട്ട് കനാൽ ചെയ്യുന്നതിന് മാത്രമാണ് ആശുപത്രിയെ സമീപിച്ചത്. നവംബർ 7ന് രാവിലെ ആറുമണിയോടെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ ശേഷം പിന്നീട് 12 മണിയോടെ മരണപ്പെട്ടു എന്ന വിവരമാണ് പുറത്ത് അറിയുന്നത്. ആശുപത്രി ജീവനക്ക…
❗ മകൾ കിണറ്റിൽ വീണതിന്റെ മനോവിഷമത്താൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു.❗ 🌹 ആദരാഞ്ജലികൾ 🌹 ഹംസ പാത്രമംഗലം തോന്നല്ലൂർ മത്തായിപടി മൂത്തേടത്ത് വീട്ടിൽ ഹംസ (54) ആണ് മരിച്ചത്. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ആദൂർ ജുമാ മസ്ജിദിലും തുടർന്ന് കബറടക്കം പള്ളിമേപ്പുറം തലേങ്ങാ ട്ടിരി ജുമാ മസ്ജിദിലും നടക്കും. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മകൾ വീട്ടുകിണറിൽ വീഴുകയായിരുന്നു . വിവരമറിഞ്ഞതോടെ ഹംസ കുഴഞ്ഞു വീണു. തുടർന്ന് ഹംസയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ…
കൈപ്പറമ്പ് ശിവക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം ക്ഷേത്രം രക്ഷാധികാരിയും ഊരാളനുമായ കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. പുതിയതായി സ്ഥാപിച്ച ബലിക്കല്ലിന്റെയും, പാലതറയുടെയും, ദീപസ്തംഭത്തിന്റെയും സമർപ്പണവും നടത്തി.
പറപ്പൂക്കാരന് യു.എ. ഖാദര്‍ സാഹിത്യ പുരസ്കാരം. പറപ്പൂർ : യു.എ. ഖാദര്‍ ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഭൗതിക ശാസ്ത്ര അധ്യാപകന് ഡോ. ഡെയ്സന്‍ പാണേങ്ങാടന് തെരഞ്ഞെടുക്കപ്പെട്ടു. 🌹 അഭിനന്ദനങ്ങൾ 🌹 ഇദ്ദേഹത്തിന്റെ 'കൂര്‍പ്പ്' ലേഖന സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 32 ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. തൃശൂര്‍ പറപ്പൂര് സ്വദേശിയാണ് ഡോ. ഡെയ്സണ്‍. 29ന് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍, എഴുത്തു…
മാരകമയക്കുമരുന്നായ 64 ഗ്രാം MDMA യുമായി 2 യുവാക്കൾ അറസ്റ്റിൽ അറുപത്തി നാലു ഗ്രാം MD MA യുമായി 2 യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു . മുണ്ടൂർ പെരിങ്ങന്നൂർ ദേശത്ത് വടക്കേത്തല വീട്ടിൽ ജോസഫ് മകൻ വിനീഷ് ആന്റോ (43/2023 വയസ്സ് ), പാവറട്ടി ദേശത്ത് വെള്ളറ വീട്ടിൽ വർഗീസ് മകൻ ടാൻസൻ (34/2023 വയസ്സ് എന്നിവരെ യാണ് 64 ഗ്രാം MDMA യുമായി ചാവക്കാട് എക്സ്സൈസ് അറസ്റ്റ് ചെയ്തത് . പ്രതികൾ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ MDMA കാറിൽ കടത്തി കൊണ്ടു വരുകളും മൊത്തമായി തെക്കൻ ജില്ലകളിലേ…
മലപ്പുറത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് ഇടിച്ചു; ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു മലപ്പുറം: മഞ്ചേരിയില്‍ വാഹനാപാകടത്തില്‍ അഞ്ച് മരണം. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹ…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 12-ൽ നിർമാണം തുടങ്ങിയ ഇന്ദിരാഗാന്ധി കുടിവെള്ള പദ്ധതി തടസ്സപ്പെട്ടതിലും മെമ്പർക്കെതിരെയുള്ള ആരോപണങ്ങൾക്കും മറുപടിയായി മെമ്പറുടെ തുറന്ന കത്തും അനുബന്ധ രേഖകളും കത്ത് 👇 പ്രിയപെട്ടവരെ 🙏 കുറച്ചു ദിവസങ്ങളായി നമ്മുടെ വാർഡിൽ(കൈപ്പറമ്പ് വാർഡ് -12) നിർമ്മിക്കുന്ന ഇന്ദിര ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടങ്ങി വെച്ച ടാങ്ക് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനും സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും വികസന വിരോധികളായ ചില വ്യക്തികൾ അപവാദ പ്രചരണം നടത്തുന്നതും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ സത…
കുറുക്കൻപാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക് കുന്നംകുളം കുറുക്കൻ പാറയിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. കുന്നംകുളം കുറുക്കൻപാറ തോലത്ത് വീട്ടിൽ 60 വയസ്സുള്ള ജെയ്സൺ ഭാര്യ 55 വയസ്സുള്ള ജയ്നി എന്നിവർക്കും ബൈക്ക് യാത്രികൻ ഗുരുവായൂർ സ്വദേശി ഏറത്ത് വീട്ടിൽ 18 വയസ്സുള്ള യദുവിനുമാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8 മണിയോടെ കുന്നംകുളം കുറുക്കൻപാറയിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ദമ്പതികൾ റോഡ് മുറിഞ്ഞുകിടക്കു…
പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഐശ്വര്യ ജിബി നിലയം 18 വയസ്സുള്ള അനുഷ് ചന്ദ്രൻ എന്നയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരനായ പ്രബീഷ് എന്നയാളുടെ മോട്ടോർ ബൈക്കാണ് പ്രതിയും പ്രായപൂർത്തിയാവാത്ത സുഹൃത്തും ചേർന്ന് മോഷ്ടിച്ചത്.
തൃശൂരിൽ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ യിൽ നിന്ന്. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്, തൃശൂർ ജില്ലാ കമ്മിറ്റി.
മുണ്ടൂർ പരി.കർമ്മല മാതാവിന്റെ ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെയും, വി. സെബസ്ത്യാനോസിൻ്റെയും 153-മത് സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് കുടുംബ കൂട്ടായ്മ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ അമല ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ, ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചതിന് അമല മെഡിക്കൽ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.ബെറ്റ്സി തോമസിൽ നിന്നും ഇടവക കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയെ പ്രതിനിധീകരിച്ച് കൺവീനർ ശ്രീ ബസാനിയോ ജോസഫ് ആദരവ് ഏറ്റുവാങ്ങി.
ആദരാഞ്ജലികൾ വെള്ളാറ്റഞ്ഞൂർ - പൊറത്തൂർ ഫ്രാൻസിസ് ഭാര്യാ ലസിന്താ (ബാംഗ്ലൂർ )മരണപെട്ടു .സംസ്ക്കാരകർമ്മം പിന്നീട് ബാംഗ്ലൂരിൽ. മക്കൾ - ഫെബീന - ജെയ്സൻ ഫ്ലെവിൻ -- എലിസബത്ത്. വെള്ളാറ്റഞ്ഞൂർ കുരിശുപള്ളിക്ക് സമീപം ഉള്ള റാഫേലിന്റെ ജേഷ്ഠന്റെ ഭാര്യാ ആണ്
നിര്യാതനായി രാജൻ മുണ്ടൂർ മുണ്ടൂർ കാഞ്ഞിരപ്പറമ്പിൽ വർഗ്ഗീസ് മകൻ രാജൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുണ്ടൂർ കർമ്മല മാതാ ദേവാലയത്തിൽ വച്ച്. ഭാര്യ :മീന മകൻ : നവീൻ.
ആദരാഞ്ജലികൾ 🌹 🙏 🌹 റോസക്കുട്ടി മുണ്ടത്തിക്കോട് തരകൻ മേലൂട്ട് പരേതനായ ഈനാശു ഭാര്യ റോസക്കുട്ടി(93) അന്തരിച്ചു. സംസ്കാരം ഇന്ന് (12/12/2023) രാവിലെ 10:30 ന് മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയത്തിൽ വച്ച്. മക്കൾ : ആനി, പരേതയായ മേഗി,സിസിലി, ലില്ലി, പരേതനായ കുരിയൻ, മേരി കുഞ്ഞ്, വത്സ,ജോസ്,സേവി, വിജു, മരുമക്കൾ :പരേതനായ പോൾസൺ, പരേതനായ ഇനാശു, റപ്പായി, അഗസ്റ്റിൻ, ജിനി, പരേതനായ അഗസ്റ്റിൻ, തോമസ്, അൽഫോൺസാ, ഷൈനി,സിന്ധു.
വേലൂർ മണിമലർക്കാവ് റോഡിൽ സ്ഥാപിച്ചിരുന്ന മൂന്ന് മിററുകളിൽ ഒന്ന്. ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി, തിരുവുകളിൽ വേലൂർ മണിമലർക്കാവ് റോഡിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് മിററുകളിൽ ഒന്ന്. ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ. കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും പുതിയത് സ്ഥാപിക്കാനുള്ള 5000 രൂപ കുറ്റക്കാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സിഡി സൈമൺ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി.
FLASH NEWS] * ❗ ഫാൻസി ഷോപ്പിൽ തീപിടുത്തം❗ _ ചാലക്കുടിയിൽ ഫാൻസി കളക്ഷൻ ഷോപ്പിൽ തീപിടുത്തം. മുൻസിപ്പൽ ബസ്റ്റാൻഡ് കെട്ടിടത്തിലെ ഫാൻസി കളക്ഷൻ ഷോപ്പിലാണ് തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ ഫാൻസി സാധനങ്ങൾ കത്തി നശിച്ചു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് ഡാൻസ് കളക്ഷൻ സെന്ററിൽ ആണ് തീപ്പിടുത്തമുണ്ടായത്. മുറിയിലെ ഫർണിച്ചറും വയറിങ്ങും പൂർണ്ണമായും അഗ്നിക്കിരയായി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. _
ഇന്ന് മനുഷ്യാവകാശ ദിനം. 1948 ൽ യു എൻ ഒരു പ്രമേയം പാസ്സാക്കിയതു കൊണ്ടുമാത്രമ ല്ല ഈ ദിനം നാം ആഘോഷിക്കുന്നത്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന വർത്തമാനകാലത്ത് മനുഷ്യാവകാശങ്ങളുടെ കാവൽക്കാരായി മാറണം എന്നു ശക്തമായി നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന് . രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്ത് വർണ്ണ വർഗ്ഗ വിവേചനമില്ലാതെ സഹജീവിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഓരോരുത്തരുടെയും വ്യക്തിത്വം നാം അംഗീകരിക്കണം. തുല്യത എന്ന വലിയൊരു സ്വപ്നം സാക്ഷൽക്കരി ക്കേണ്ടവരാണ് നാം. ആൾക്കൂട്ട മർദ്ദനങ്ങൾ,ആൾക്കൂട്ട കൊലപാതകങ്ങൾ, നരബലികൾ, പട്ടി…
റോഡിന് വേണ്ടി അനങ്ങാത്ത ഭരണാധികാരികളും തളരാത്ത പ്രതിഷേധക്കാരും തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധവുമായി നാട്ടുകാർ. ആദ്യം കുഴി എണ്ണി തിട്ടപ്പെടുത്തിയവർക്ക് പൊൻപണം നൽകുകയും, പിന്നീട് പാസാക്കിയ പണം കൊണ്ട് നിർമ്മിച്ച റോഡ് കാണുന്നതിനും, കുഴികൾ വ്യക്തമായി കണ്ട് വാഹനം ഓടിക്കുന്നതിനും വേണ്ടി ധൂർത്തിന്റെ പ്രതീകം കൂടിയായ കണ്ണടകൾ നൽകുകയും ച…
❗ വേലൂർ കിരാലൂരിൽ കുറുക്കന്റെ ആക്രമണം രൂക്ഷം; കോഴികളെയും പൂച്ചയെയും കടിച്ചു കൊന്നു. പ്രദേശവാസികൾക്കും വളർത്തു നായ്ക്കൾക്കും കുറുക്കന്റെ ആക്രമണത്തിൽ പരിക്ക്;❗ _വിശദമായ വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക._👇 ⛔ _YouTube Link_ സബ്സ്ക്രൈബ് ചെയ്ത് കാണുക. https://youtu.be/F1t9DcJl-2Y?si=GOvAh5HimcnLpSSI # നാട്ടുവാർത്തNews ഗ്രൂപ്പിൽ അംഗമാകുവാൻ 👇🏻 https://chat.whatsapp.com/JQ3TCbhPZbOIcXjc5hog5a കിരാലൂർ വില്ലൻകോടിൽ കുറുക്കന്റെ ശല്യം രൂക്ഷമാകുന്നു . കിരാലൂർ മുറ്റത്ത് മാമൂട്ടിൽ ബിജുവിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന ഒരു പോമറേനിയൻ നായക്കുട്ടി…